X

ബുര്‍ജ് ഖലീഫയില്‍ 22 ഫ്‌ളാറ്റുകള്‍ സ്വന്തമാക്കി മലയാളി ബിസിനസുകാരന്‍

അഴിമുഖം പ്രതിനിധി

മലയാളി ബിസിനസുകാരന് ദുബായിലെ ബുര്‍ജ് ഖലീഫയില്‍ 22 അപ്പാര്‍ട്ടുമെന്റെുകള്‍. ഒരു മെക്കാനിക്കായി തുടങ്ങി വലിയ ബിസിനസുകാരനായി മാറിയ ജോര്‍ജ് വി നേരെപ്പറമ്പിലാണ് ബുര്‍ജ് ഖലീഫയിലെ 22 ഫ്‌ളാറ്റുകളുടെ ഉടമ.

അവസരം വന്നാല്‍ ബുര്‍ജ് ഖലീഫയില്‍ ഇനിയും ഫ്‌ളാറ്റുകള്‍ വാങ്ങുമെന്നും ജോര്‍ജ് പറയുന്നു. ‘ഒരു നല്ല അവസരം വന്നാല്‍ ഇനിയും ഫ്‌ളാറ്റുകള്‍ വാങ്ങും, ഞാന്‍ സ്വപ്‌നം കാണുന്നയാളാണ്, ഞാന്‍ ഒരിക്കലും സ്വപ്‌നം കാണുന്നത് നിര്‍ത്തുകയില്ല.’ ജോര്‍ജ് ഖലീജ് ടൈംസിനോട് പറഞ്ഞു.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിലെ ഏറ്റവും കൂടുതല്‍ അപ്പാര്‍ട്ടുമെന്റെുകളുടെ ഉടമസ്ഥരില്‍ ഒരാളാണ് ഇപ്പോള്‍ ജോര്‍ജ്. 2010-ല്‍ ബുര്‍ജ് ഖലീഫയില്‍ ഒരു അപ്പാര്‍ട്ടുമെന്റെ് വാടകയ്ക്ക് കൊടുക്കുന്നുണ്ടെന്ന് പരസ്യം കണ്ടാണ് അദ്ദേഹം അവിടെ പോയത്. തുടര്‍ന്ന് അവിടെ വാടകക്കാരനായി.

ആറു വര്‍ഷങ്ങള്‍ക്ക് ശേഷം 900 അപ്പാര്‍ട്ടുമെന്റെുള്ള ബുര്‍ജിലെ 22 എണ്ണമാണ് ജോര്‍ജ് സ്വന്തമാക്കിയത്. ജി ഇ ഒ ഗ്രുപ്പ് കമ്പനികളുടെ തലവനായ ജോര്‍ജ് 1976ല്‍ ഗള്‍ഫിലെത്തി. ജി ഇ ഒ ഗ്രുപ്പ് കമ്പനികളുടെ 90 ശതമാനം ലാഭവും പഞ്ഞി, പുളിങ്കുരു വിപണനത്തിലൂടെയാണ്.

 

This post was last modified on December 27, 2016 2:28 pm