X

ഐഎസിലേയ്ക്ക് കേരളത്തില്‍ നിന്ന് റിക്രൂട്ട്‌മെന്റ് നടന്നതിന് തെളിവുകളില്ലെന്ന് അഫ്ഗാനും ഇറാനും

അഴിമുഖം പ്രതിനിധി

ഭീകര സംഘടനയായ ഐഎസിലേയ്ക്ക് കേരളത്തില്‍ നിന്ന് റിക്രൂട്ടമെന്റ് നടന്നതിന് തെളിവുകളില്ലെന്ന് അഫ്ഗാനിസ്ഥാനും ഇറാനും ഇന്ത്യന്‍ അധികൃതരെ അറിയിച്ചു. കേരളത്തില്‍ നിന്ന് കാണാതായവര്‍ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്ന് അഫ്ഗാനിസ്ഥാനിലേയ്ക്ക് കടന്നതായി രേഖകള്‍ വ്യക്തമാക്കിയിരുന്നു. ഇവരെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് ഇന്ത്യന്‍ അധികൃതര്‍ അഫ്ഗാനിസ്ഥാനുമായും ഇറാനുമായും ബന്ധപ്പെട്ടത്.

കേരളത്തില്‍ നിന്ന് 21 പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായക്കുറിച്ച് വിവരങ്ങളൊന്നുമില്ലെന്നും ഇവര്‍ ഇറാന്‍വഴി അഫ്ഗാനിലെത്തിയെന്നുമുള്ള കാര്യം സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ലെന്നുമാണ് ഇരുരാജ്യങ്ങളും ഇന്ത്യയെ അറിയിച്ചത്.

ജൂലൈയില്‍ കാസര്‍ഗോഡ്, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നാണ് 21 പേരെ കാണാതായത്. ഇതില്‍ ഒരു സംഘം മധ്യകിഴക്കന്‍ രാജ്യങ്ങളായ മസ്‌കറ്റ്, ദുബായ് എന്നിവടങ്ങളിലൂടെ ടെഹ്‌റാനിലെത്തിയതായി ദേശീയ അന്വേഷണ ഏജന്‍സിക്ക് വിവരം ലഭിച്ചിരുന്നു.

This post was last modified on December 27, 2016 2:28 pm