X

ഹൈക്കോടതി വിധിക്കെതിരെ ബാറുടമകൾ തിങ്കളാഴ്ച സുപ്രീം കോടതിയെ സമീപിക്കും

അഴിമുഖം പ്രതിനിധി

മദ്യനയത്തിലെ ഹൈക്കോടതി ഉത്തരവിനെതിരെ  ബാര്‍ ഉടമകള്‍ തിങ്കളാഴ്ച സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരെ രംഗത്തിറക്കി ഹൈക്കോടതി വിധിയെ നേരിടാനാണ് ബാറുടമകളുടെ തീരുമാനം. ഇതിനായി ഫണ്ട് പിരിവ് നടത്താനും യോഗം തീരുമാനിച്ചു. ഡിവിഷന്‍ ബഞ്ച് ഉത്തരവിന് സ്റ്റേ വാങ്ങുന്നതിനാണ് പ്രധാനമായും പരിശ്രമിക്കുന്നത്.

സുപ്രീംകോടതിയില്‍ എന്തുചെയ്യാന്‍ കഴിയുമെന്നായിരുന്നു ബാര്‍ ഉടമകളുടെ എക്സിക്യൂട്ടീവ് യോഗത്തിലെ മുഖ്യ ചർച്ച. സുപ്രീംകോടതിയില്‍ കേസ് തുടരുന്നതിനായി ഇതിനോടകം മൂന്ന് മുതിര്‍ന്ന അഭിഭാഷകരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ കേസ് തുടരുന്നതിനായാണ് ഫണ്ട് ശേഖരണം. ഇത് സംബന്ധിച്ച് കൃത്യമായ കണക്ക് സൂക്ഷിക്കും.എന്നാൽ ബിജു രമേശ് ആവശ്യപ്പെട്ടതുപോലെ റോഡില്‍ നിന്ന് ചോദിച്ചാല്‍ കണക്കുപറയാനാകില്ലെന്നും പ്രസിഡന്‍റ് രാജ്കുമാര്‍ ഉണ്ണി പറഞ്ഞു. 

 

This post was last modified on December 27, 2016 2:53 pm

Related Post
Leave a Comment