X

ലോറിസമരം ശക്തമാകുന്നു; കേരളത്തിലേക്കുള്ള ചരക്ക് വാഹനങ്ങൾ തടയും

അഴിമുഖം പ്രതിനിധി

ലോറിസമരം രണ്ടാംദിവസത്തിലേക്ക് കടന്നതോടെ സമരം ശക്തമാക്കാൻ ഉടമകൾ നീക്കം തുടങ്ങി. ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വളിച്ച യോഗം ഉപേക്ഷിച്ചതാണ് ലോറി ഉടമകളെ പ്രകോപിപ്പിച്ചത്. ട്രക്കുകൾക്ക് പുറമെ പാചക വാതക ടാങ്കറുകളും സമരത്തിനൊരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ഇതെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ലോറി ഉടമകളുടെ യോഗം കോയമ്പത്തൂരില്‍ ചേർന്നു.

നാളെ മുതൽ കേരളത്തിലേക്ക് വരുന്ന ചരക്ക് വാഹനങ്ങൾ തടയാനും യോഗത്തിൽ തീരുമാനമെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തിലേക്കുള്ള ചരക്ക് വരവ് നിലച്ചേക്കും. ഇത് കേരളത്തിൻറെ പൊതുജീവിതത്തെ സാരമായി ബാധിക്കും.

സമരത്തിന്റെ ആദ്യദിവസം വാളയാര്‍ ചെക്ക്‌പോസ്റ്റ് വഴി 400ലധികം ചരക്കുലോറികള്‍ മാത്രമാണ് കേരളത്തിലെത്തിയത്. സാധാരണ ദിവസങ്ങളില്‍ 1500ലധികം ചരക്കുലോറികളാണ് എത്തുക.  

This post was last modified on December 27, 2016 2:53 pm