X

ബിസിസിഐയുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് സുപ്രീം കോടതിയുടെ നിയന്ത്രണം

അഴിമുഖം പ്രതിനിധി

ബിസിസിഐയുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് മൂക്കുകയര്‍ ഇട്ട് സുപ്രീം കോടതി. ബിസിസിഐയുടെ എല്ലാ സാമ്പത്തിക ഇടപാടുകള്‍ക്കും സുപ്രീം കോടതി കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മത്സരങ്ങള്‍ക്കുള്ള തുകയുടെ കൈമാറ്റങ്ങള്‍ക്കും സംസ്ഥാന അസോസിയേഷനുകളുമായിട്ടുള്ള പണമിടപാടുകളുമെല്ലാം സുപ്രീം കോടതി മരവിപ്പിച്ചു.

ശുപാര്‍ശ ചെയ്ത കാര്യങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ബിസിസിഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂറിനും സെക്രട്ടറി അജയ് ഷിര്‍ക്കെയ്ക്കും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി.

കൂടാതെ ലോധകമ്മിറ്റി ശുപാര്‍ശ എത്രത്തോളം നടപ്പാക്കിയെന്നും ബാക്കിയുള്ള കാര്യങ്ങള്‍കൂടി നടപ്പാക്കാന്‍ എത്രസമയം വേണമെന്നുള്ള കാര്യങ്ങളും സത്യവാങ്മൂലത്തില്‍ വ്യകതമാക്കണമെന്ന് സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്.

ബിസിസിഐയുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാന്‍ സ്വതന്ത്ര ഓഡിറ്ററെ നിയമിക്കണമെന്ന് ലോധകമ്മിറ്റി നിര്‍ദ്ദേശിച്ചു.

 

This post was last modified on December 27, 2016 2:21 pm