X

പ്രമുഖ സാഹിത്യകാരൻ എന്നു വിളിച്ച്‌ ആക്ഷേപിക്കുന്നു ; മാധ്യമങ്ങള്‍ക്ക് ബെന്യാമിന്റെ ട്രോള്‍

അഴിമുഖം പ്രതിനിധി

നഴ്സ് ബലാല്‍സംഗത്തിനിരയായ സംഭവത്തില്‍ അമൃത ആശുപത്രിയുടെ പേര് പരാമര്‍ശിക്കാതെ വാര്‍ത്ത നല്‍കിയ മാധ്യമങ്ങളെ പരിഹസിച്ച് പ്രമുഖ സാഹിത്യകാരന്‍ ബെന്യാമിന്‍. ഫേസ്ബുക്കിലൂടെയാണ് ബെന്യാമിന്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്. ‘ബഹുമാനപ്പെട്ട മുഖ്യമന്ത്രി. ചില ശത്രുക്കൾ എന്നെ പ്രമുഖ സാഹിത്യകാരൻ എന്നു വിളിച്ച്‌ ആക്ഷേപിക്കുന്നു. ഞാൻ മാന്യം മര്യാദയ്ക്ക്‌ ജീവിക്കുന്ന ഒരു മനുഷ്യനാണ്‌. നടപടി ഉണ്ടാവണം എന്ന് അപേക്ഷിക്കുന്നു’ എന്നാണ് ബെന്യാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌. ആശുപത്രിയുടെ പേര് പരാമര്‍ശിക്കാതെ പ്രമുഖ ആശുപത്രി എന്ന് മാത്രമായിരുന്നു മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നത്. 


 

This post was last modified on December 27, 2016 4:12 pm

Related Post
Leave a Comment