X

ബംഗളുരുവിലെ ആദ്യ വനിതാ ടാക്സി ഡ്രൈവറെ മരിച്ചനിലയില്‍ കണ്ടെത്തി

അഴിമുഖം പ്രതിനിധി

ബംഗളുരുവിലെ ആദ്യ വനിതാ ടാക്സി ഡ്രൈവര്‍ ഭാരതി വീരാത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്ര സ്വദേശിയായ ഇവരെ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ ഇത് ആത്മഹത്യ എന്ന് കണ്ടെത്തി.  ഞയറാഴ്ചയ്ക്ക് ശേഷം ഇവരെ കാണാതിരുന്നപ്പോള്‍ അന്വേഷിക്കാന്‍ എത്തിയ വീട്ടുടമയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആന്ധ്രയിലേക്ക് തിരിച്ചു പോകുന്നതിനെ കുറിച്ച് ഭാരതി സംസാരിച്ചിരുന്നതായും വീട്ടുടമ പോലീസിനെ അറിയിച്ചു. 

10 വര്‍ഷം മുമ്പ് ആന്ധ്രയില്‍ നിന്ന് ബംഗലൂരുവിലെത്തിയ ഭാരതി തയ്യല്‍ക്കടയില്‍ ജോലി നോക്കുന്നതിനിടയിലാണ് രണ്ട് വര്‍ഷം മുമ്പ് എന്‍ജിഒയുടെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലിച്ചത്. തുടര്‍ന്ന് ഊബറില്‍ നഗരത്തിലെ ആദ്യ വനിത ഡ്രൈവറായി പ്രവര്‍ത്തനം ആരംഭിച്ചു. ഇക്കാരണത്താല്‍ തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു 39 വയസുകാരിയായ ഭാരതി വീരാത്ത്. 

 

This post was last modified on December 27, 2016 4:16 pm