X

ഭൂമാഫിയയ്‌ക്കെതിരെ പ്രവര്‍ത്തിച്ചിരുന്ന ഭൂപേന്ദ്ര വീര വെടിയേറ്റു മരിച്ചു

അഴിമുഖം പ്രതിനിധി

ഭൂമാഫിയയ്‌ക്കെതിരെ പ്രവര്‍ത്തിച്ചിരുന്ന വിവരാവകാശ പ്രവര്‍ത്തകന്‍ ഭൂപേന്ദ്ര വീര(72) വെടിയേറ്റു മരിച്ചു. ഈസ്റ്റ് മുംബൈയില്‍ സന്താക്രൂസില്‍ ഇന്നലെ രാത്രി അജ്ഞാതന്റെ വെടിയേറ്റാണ് ഭൂപേന്ദ്ര കൊല്ലപ്പെട്ടത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് രാത്രി ഒന്‍പതുമണിയോടെ ഭൂപേന്ദ്രയുടെ വീട്ടില്‍ കടന്ന കൊലപാതകി അദ്ദേഹത്തെ വെടിവയ്ക്കുകയായിരുന്നുവെന്നാണ്. കൊലപാതകത്തിനു പിന്നിലുള്ള കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.

മുബൈയിലെ അനധികൃത കെട്ടിട നിര്‍മാണത്തിനെതിരെയും ഭൂമി കൈയേറ്റത്തിനെതിരെയും നിരന്തരം സമരം നടത്തി കൊണ്ടിരിക്കുന്ന ആളായിരുന്നു ഭൂപേന്ദ്ര. അതുകൊണ്ട് തന്നെ ഭൂമാഫിയയുടെ വധ ഭീഷണിയുള്ളതായി കാണിച്ച് മുമ്പ് ഭൂപേന്ദ്ര പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഭൂപേന്ദ്ര വോയ്‌സ് ഓഫ് കാളിന എന്ന ഗ്രൂപ്പിലെ സജീവ പ്രവര്‍ത്തകനായിരുന്നു. ഭൂപേന്ദ്രയുടെ മരണത്തില്‍ ഭൂമാഫിയയ്ക്ക് പങ്കുണ്ടെന്ന് ആം ആദ്മി നേതാവും സഹപ്രവകര്‍ത്തകനുമായ അഞ്ജലി ദമാനി ആരോപിച്ചു.

This post was last modified on December 27, 2016 2:23 pm