ഹരിതഗൃഹ വാതകമായ മീഥേന്റെ, കടലിനടിയിലെ ഏറ്റവും വലിയ സ്രോതസ് പസിഫിക് സമുദ്രത്തില്‍ കണ്ടെത്തി. കോസ്റ്ററിക്കന്‍ കടലിലാണ് സ്രോതസ് കണ്ടെത്തിയത്. കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനേക്കാള്‍ 25 മടങ്ങ് താപമുണ്ടാക്കുന്നതാണ് മീഥേന്‍. കടലിന്റെ അടിത്തട്ടിലുള്ള ഈ മീഥേന്‍ ആഗോളതാപനത്തിന് കാരണമാകുമെന്നാണ് ശാസ്ത്രജ്ഞരുടെ ആശങ്ക. മദ്ധ്യ അമേരിക്ക മുതല്‍ ഹവായ് ദ്വീപുകള്‍ വരെയുള്ള ഭാഗങ്ങളില്‍ വലിയ തോതില്‍ മിഥേന്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍.
ലണ്ടനിലെ ക്യൂന്‍ മേരി യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടനിലെ ഗവേഷകര്‍ ആറാഴ്ചയോളം ആര്‍എസ്എസ് ജെയിംസ് കുക്ക് എന്ന കപ്പലില്‍ മിഥേന്റെ സ്രോതസ് അന്വേഷിച്ച് വരികയായിരുന്നു. കടലിന്റെ അടിത്തട്ടിലെ ബാക്ടീരിയയാണ് ഇതിന് പിന്നിലെന്നാണ് നിഗമനം. 300 മുതല്‍ 500 മീറ്റര്‍ വരെ ആഴത്തിലാണ് ഏറ്റവും ഉയരത്തിലുള്ളത്. ഡ്രഡ്ജിംഗ്, ട്രോളിംഗ് തുടങ്ങിയ പരിപാടികളും എണ്ണ ഖനനത്തിനുള്ള പ്ലാറ്റോഫോമുകളെല്ലാം ഈ മിഥേന്‍ ഉപരിതലത്തിലെത്തുന്നതിന് കാരണമാകും. മൈക്രോബിയല്‍ എക്കോളജിയുടെ ജേണലിലാണ് കണ്ടുപിടിത്തത്തിന്റെ വിശദവിവരങ്ങളുള്ളത്.
വായനയ്ക്ക്: https://goo.gl/gYnu4l
Leave a Comment