ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായവരെ മാനേജ്മെന്റ് പുറത്താക്കിയതോടെ തൃശൂര്‍ പാമ്പാടി നെഹ്രു കോളേജിലെ വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചു. അധ്യാപകരായ പ്രവീണ്‍, ഗോവിന്ദന്‍ കുട്ടി, ഇര്‍ഷാദ്, വൈസ് പ്രിന്‍സിപ്പാള്‍ ശക്തിവേല്‍, പിആര്‍ഒ സഞ്ജിത്ത് വിശ്വനാഥന്‍ എന്നിവരെയാണ് പുറത്താക്കിയത്.
ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കുമെന്ന് മാനേജ്‌മെന്റ് ഉറപ്പ് നല്‍കി. നേരത്തെ ആരെയും പുറത്താക്കില്ലെന്ന നിലപാടില്‍ മാനേജ്‌മെന്റ് നിന്നതോടെ വിദ്യാര്‍ത്ഥികള്‍ സമരം ശക്തിപ്പെടുത്തുകയായിരുന്നു. അതേസമയം കേസുമായി ബന്ധപ്പെട്ട് നെഹ്രു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ അറസ്റ്റ് ചെയ്യുന്നത് കോടതി സ്‌റ്റേ ചെയ്തിരുന്നു.
This post was last modified on March 1, 2017 5:36 pm
Leave a Comment