X

ബിഹാറില്‍ കൊടുങ്കാറ്റ് ദുരന്തം വിതച്ചു; 44 മരണം

അഴിമുഖം പ്രതിനിധി

ബിഹാറില്‍ വീശിടിച്ച കൊടുങ്കാറ്റില്‍ 44 മരണം. എണ്‍പതിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കൊടുങ്കാറ്റ് കനത്ത നാശം വിതച്ച പുരീന ജില്ലയിലാണ് മരണനിരക്ക് കൂടുതല്‍. മരിച്ചവരുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത എന്ന് ദുരന്തനിവാരണ സമിതി പ്രിന്‍സിപ്പല്‍ സെക്രട്ടറി വ്യാസ് ജീ അറിയിച്ചു. സംസ്ഥാനത്തെ 12 ജില്ലകളിലാണ് കൊടുങ്കാറ്റ് താണ്ഡവമാടിയത്.

മുഖ്യമന്ത്രി നിതീഷ് കുമാറും പ്രധാന മന്ത്രിയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിന്‍ പ്രകാരം അടുത്ത ദിവസം തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രി ദുരിത ബാധിത പ്രദേശം സന്ദര്‍ശിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തിരമായി നാല് ലക്ഷം രൂപ നല്‍കണമെന്നും ദുരിത ബാധിത പ്രദേശത്തെ ആളുകളെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ ത്വരിതഗതിയില്‍ നടത്തണമെന്നും ഗവര്‍ണ്ണര്‍ കേസരി നാഥ് ത്രിപാഠി സര്‍ക്കാരിനോടാവശ്യപ്പെട്ടു.

 

This post was last modified on December 27, 2016 2:57 pm