X

ബിജി മോളുടെ പരാതിയില്‍ കേസെടുക്കാമെന്ന് നിയമോപദേശം

അഴിമുഖം പ്രതിനിധി

ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടന്ന സംഭവങ്ങളുടെ പേരില്‍ മന്ത്രി ഷിബു ബേബി ജോണിനെതിരെയും എംഎല്‍എമാരായ എംഎ വാഹിദ്, ശിവദാസന്‍നായര്‍ എന്നിവര്‍ക്കെതിരെയും കേസെടുക്കാന്‍ വകുപ്പുണ്ടെന്ന് ഗവണ്‍മെന്റ് പ്ലീഡറുടെ നിയമോപദേശം. കേസെടുത്തില്ലെങ്കില്‍ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ ആറുമാസം തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും പ്ലീഡര്‍ ചൂണ്ടിക്കാട്ടുന്നു.

സിപിഐ അംഗം ബിജിമോള്‍ക്കെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയ കോഴിക്കോട് ജില്ല കോണ്‍ഗ്രസ് അധ്യക്ഷന്‍ കെസി അബുവിനെതിരെയും കേസെടുക്കാന്‍ വകുപ്പുണ്ട്.

ഒരു സമരത്തിന്റെ ഭാഗമായി മന്ത്രി തന്നെ കായികമായി തടയുകയാണെന്നാണ് കരുതിയത്. എന്നാല്‍ ലൈംഗിക ഉദ്ദേശത്തോടെയാണ് തടഞ്ഞതെന്ന് അബുവിന്റെ പ്രസ്താവനയിലൂടെ വ്യക്തമായി. മന്ത്രിക്കെതിരെ ഇന്ത്യന്‍ ശിക്ഷനിയമം 354-ാം വകുപ്പു പ്രകാരം കേസെടുക്കണമെന്നും ബിജിമോള്‍ ഡിജിപി: കെ.എസ്. ബാലസുബ്രഹ്മണ്യത്തിനു നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. 

സഭയ്ക്കുള്ളില്‍ വച്ച് തടഞ്ഞത് ബിജിമോള്‍ ആസ്വദിച്ചെന്ന് ഷിബു പറഞ്ഞതായി ഇന്നലെ കെ.സി. അബു വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ബിജിമോള്‍ ഡിജിപിക്ക് പരാതി നല്‍കിയത്. എം.എ. വാഹിദ് ലൈംഗിക അതിക്രമം നടത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്. 

This post was last modified on December 27, 2016 2:54 pm