X

എണ്ണ ഒഴിച്ച് വി മുരളീധരന്‍: വെള്ളാപ്പള്ളിക്ക് എതിരെ കേസ് വിവേചനപരമെന്ന് ബിജെപി പ്രസിഡന്റ്

അഴിമുഖം പ്രതിനിധി

മാന്‍ഹോള്‍ ദുരന്തത്തില്‍ മരിച്ച നൗഷാദിനെ അപമാനിച്ച് സംസാരിക്കുകയും വര്‍ഗീയ വിദ്വേഷം നിറഞ്ഞ പ്രസംഗം നടത്തുകയും ചെയ്ത എസ്എന്‍ഡിപി വെള്ളാപ്പള്ളി നടേശനെ ന്യായീകരിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍. വെള്ളാപ്പള്ളിക്ക് എതിരെ കേസ് എടുത്ത് വിവേചനപരമാണ്. വെള്ളാപ്പള്ളി നടേശന്‍ നൗഷാദിനെ അപകീര്‍ത്തിപ്പെടുത്തി സംസാരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണിക്ക് എതിരെയായിരുന്നു പ്രസംഗം എന്നും മുരളീധരന്‍ പറഞ്ഞു. മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ച ഇടുക്കി ബിഷപ്പിന് എതിരെ മുഖ്യമന്ത്രി കേസടുക്കാന്‍ തയ്യാറായില്ല. സുവിശേഷ പ്രവര്‍ത്തനം നടത്തുന്നതിനെ ന്യായീകരിച്ച് സംസാരിച്ച ചീഫ് സെക്രട്ടറി ജിജി തോംസണിന് എതിരെയോ കേസെടുത്തിട്ടില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ഈ വിവേചനത്തെയാണ് വെള്ളാപ്പള്ളി വിമര്‍ശിച്ചത്. ആലുവ വര്‍ഗീയ പ്രസംഗത്തിന്റെ പേരില്‍ വെള്ളാപ്പള്ളിയെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നത് ശരിയല്ലെന്നും മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രി മതപരമായ വിവേചനം കാണിക്കുന്നുവെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. കോഴിക്കോട് മരിച്ച നൗഷാദിന്റെ വീട് മുരളീധരന്‍ സന്ദര്‍ശിച്ചു.

This post was last modified on December 27, 2016 3:25 pm