X

ഒവൈസിയുടെ നാവരിയുന്നയാള്‍ക്ക് ഒരു കോടി രൂപ സമ്മാനം

അഴിമുഖം പ്രതിനിധി

ഭാരത് മാതാ കി ജയ് എന്ന് ഒരിക്കലും വിളിക്കില്ലെന്ന എഐഎംഐഎം അസദ്ദുദ്ദീന്‍ ഒവൈസിയുടെ പ്രസ്താവനയെ ചൊല്ലിയുള്ള രോഷപ്രകടനങ്ങള്‍ തുടരുന്നു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി നേതാവായ ശ്യാം പ്രകാശ് ദ്വിവേദി ഒവൈസിയുടെ നാവരിയുന്നയാള്‍ക്ക് ഒരു കോടി രൂപ സമ്മാനം പ്രഖ്യാപിച്ചു. ഒവൈസി ചതിയനാണെന്നും ഇന്ത്യയില്‍ താമസിക്കാന്‍ ഒവൈസിക്ക് അവകാശമില്ലെന്നും ദ്വിവേദി പറഞ്ഞു.

ഇന്നലെ ഡല്‍ഹിയില്‍ അശോക റോഡിലെ ഒവൈസിയുടെ ഔദ്യോഗിക വീടിന്റെ പ്രവേശന കവാടത്തില്‍ അദ്ദേഹത്തിന് എതിരെ പോസ്റ്ററുകള്‍ പതിച്ചിരുന്നു. ഹൈദരാബാദില്‍ നിന്നുള്ള ലോകസഭ എംപിയാണ് ഒവൈസി. ഒവൈസി ചതിയനാണെന്നും ഭാരത മാതാവിനെ അപമാനിച്ചുവെന്നും പോസ്റ്റില്‍ എഴുതിയിരുന്നു.

കഴുത്തില്‍ കത്തി വച്ച് ആവശ്യപ്പെട്ടാല്‍ പോലും ഭാരത് മാത കി ജയ് എന്ന് വിളിക്കില്ലെന്ന് യുവാക്കളില്‍ ദേശീയത അടിച്ചേല്‍പ്പിക്കാനുള്ള ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭഗവതിന്റെ നിര്‍ദ്ദേശങ്ങളെ തള്ളിക്കൊണ്ട് ഒവൈസി അഭിപ്രായപ്പെട്ടിരുന്നു.

This post was last modified on December 27, 2016 3:55 pm

Related Post
Leave a Comment