അഴിമുഖം പ്രതിനിധി
മധ്യപ്രദേശില്‍ പശുവിനെ കൊന്ന കേസില്‍ അറസ്റ്റിലായ നേതാവിനെ ബിജെപി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ദേവസ് ജില്ലയിലെ തോന്‍ഖുര്‍ദ് മണ്ഡലിലെ ന്യൂനപക്ഷ സെല്ലിന്റെ മുന്‍ വൈസ് പ്രസിഡന്റായ അന്‍വര്‍ മേവിനെ ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് വീട്ടില്‍ പശുവിനെ കൊന്നതിന് അറസ്റ്റ് ചെയ്തിരുന്നു. അന്‍വറിനെ പുറത്താക്കിയ വിവരം ബിജെപി വക്താവാണ് ഹിതേഷ് ബാജ്‌പേയിയാണ് അറിയിച്ചത്. മധ്യപ്രദേശ് ഗോ വധ നിരോധന നിയമം അനുസരിച്ച് മേവും മറ്റു ഒമ്പതു പേര്‍ക്കും എതിരെ ക്രിമിനല്‍ കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജനുവരി 27-ന് ദേവിന്റെ വീട്ടില്‍ നിന്നും പശു മാംസത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ മേഖലയില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു.
This post was last modified on December 27, 2016 3:40 pm
Leave a Comment