അയോധ്യയില്‍ ബാബ്‌റി മസ്ജിദ് തകര്‍ക്കാന്‍ കര്‍സേവകര്‍ എത്തിയപ്പോള്‍ അവരെ തടയണമെന്നതായിരുന്നു സമാജ് വാദി പാര്‍ട്ടിയുടെ സ്ഥാപക നേതാവ് മുലായം സിംങിന്റെ നിലപാട്. പള്ളി തകര്‍ത്ത ബിജെപിയുടെ നിലപാടിനെ അദ്ദേഹവും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ശക്തമായി എതിര്‍ക്കുകയും ചെയ്തു. എന്നാല്‍ പാര്‍ട്ടിയില്‍ തലമുറ മാറ്റം നടന്നതിന് ശേഷം അയോധ്യയില്‍ രാമക്ഷേത്രമെന്ന നിലപാട് സ്വീകരിക്കുകയാണ് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഇക്കാര്യത്തില്‍ ബിജെപിയുടെ നിലപാട് തന്നെയാണ് പാര്‍ട്ടിക്കെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ഭരണഘടനയുടെ ചട്ടക്കൂടിന് അകത്ത് നിന്ന് രാമജന്മഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ കഴിയും. ഫൈസാബാദില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ പറഞ്ഞു. ഫൈസാബാദ് മണ്ഡലത്തിലാണ് അയോധ്യ.
രാമക്ഷേത്രത്തില്‍ ബിജെപി നിലപാട് തന്നെയാണ് തങ്ങള്‍ക്കെന്ന് ഇതാദ്യമായാണ് ഒരു പ്രതിപക്ഷ പാര്‍ട്ടി നേതാവ് പറയുന്നത്. നേരത്തെ കോണ്‍ഗ്രസ് നേതാവും ഹിമാചല്‍ മുന്‍ മുഖ്യമന്ത്രിയുമായ വീരഭദ്ര സിംങ് അയോധ്യയില്‍ ക്ഷേത്രം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബാബ്‌റി മസ്ജിദ് നിന്ന സ്ഥലത്ത് തന്നെ ക്ഷേത്രം നിര്‍മ്മിക്കണമെന്നാണ് തന്റെ അഭിപ്രായം എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇന്ത്യയില്‍ ഇസ്ലാം പിന്നീട് വന്ന മതമാണ്. രാമക്ഷേത്രം തകര്‍ത്താണ് ബാബ്‌റി മസ്ജിദ് പണിതതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തുകയാണെങ്കില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് കോണ്‍ഗ്രസ് ശ്രമിക്കുമെന്നായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് പറഞ്ഞത്. രാമക്ഷേത്ര നിര്‍മ്മാണത്തിന് ഫലപ്രദമായി നടപടികള്‍ എടുത്തത് കോണ്‍ഗ്രസാണെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
കോണ്‍ഗ്രസ് നേതാക്കള്‍ മൃദു ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്നുവെന്ന് ആക്ഷേപിക്കപ്പെട്ടപ്പോഴും സമാജ് വാദി പാര്‍ട്ടി അത്തരമൊരു നിലപാട് പരസ്യമായി സ്വീകരിച്ചിരുന്നില്ല. ഉത്തര്‍പ്രദേശിലെ സമാജ് വാദി പാര്‍ട്ടിയ്ക്ക് പിന്തുണ നല്‍കിയ പ്രധാന വിഭാഗങ്ങള്‍ മുസ്ലീങ്ങളുമാണ്. മുസ്ലീങ്ങളെ കൂടുതലായി സ്ഥാനാര്‍ത്ഥികളാക്കുന്നതും സമാജ വാദി പാര്‍ട്ടിയാണ്.
This post was last modified on May 4, 2019 12:39 pm
Leave a Comment