X

അഭയാര്‍ത്ഥികളെ അപമാനിച്ചെന്നു ട്വിറ്റെറാറ്റികള്‍; മാപ്പ് പറഞ്ഞു പ്രിയങ്ക ചോപ്ര

അഴിമുഖം പ്രതിനിധി

അഭയാര്‍ത്ഥികളെ അപമാനിക്കുന്ന തരത്തിലുള്ള ടീ ഷര്‍ട്ട് ധരിച്ച് കൊണ്ടെ നാസ്റ്റ് ട്രാവലര്‍ എന്ന യാത്ര മാസികയുടെ മുഖചിത്രമായി പ്രത്യക്ഷപ്പെട്ടതില്‍ ബോളിവുഡ് നടി പ്രിയങ്ക ചോപ്ര മാപ്പ് പറഞ്ഞു. മാസികയുടെ ഒക്ടോബര്‍ ലക്കം ഇന്ത്യാ പതിപ്പിലാണ് മുന്‍ ലോക സുന്ദരി വിവാദ ടീ ഷര്‍ട്ട് ധരിച്ചു പ്രത്യക്ഷപ്പെട്ടത്. 

“REFUGEE“, “IMMIGRANT” and “OUTSIDER” എന്നീ വാക്കുകള്‍ ചുവന്ന മഷിയില്‍ വെട്ടിയ ടീ ഷര്‍ട്ടില്‍ ട്രാവലര്‍ എന്നു മാത്രം അല്ലാതെ എഴുതിയിട്ടുണ്ട്.  ഒക്ടോബര്‍ 7നു മാസിക ഇങ്ങനെ ട്വീറ്റ് ചെയ്തു. “Bold and fearless, @priyankachopra makes a statement on our 6th anniversary issue cover. žWhyWeTravel”. തുടര്‍ന്ന് വന്‍ പ്രതിഷേധവുമായി ട്വിറ്ററാട്ടികള്‍ രംഗത്തെത്തി. തങ്ങളുടെ കിടപ്പാടം വിട്ടു ഓടിപ്പോകാന്‍ നിര്‍ബന്ധിതരായ അഭയാര്‍ത്ഥികളുടെ നിസ്സഹായ അവസ്ഥയെ കളിയാക്കുകയാണ് പ്രിയങ്ക ചോപ്ര എന്നു ആക്ഷേപം ഉയര്‍ന്നു. അതേ സമയം പ്രിയങ്ക ചോപ്രയെ അനുകൂലിച്ചും ആരാധകര്‍ രംഗത്ത് വന്നു. 

വംശീയതയെ അഭിസംബോധന ചെയ്യാനാണ് ഇതിലൂടെ ഉദ്ദേശിച്ചതെന്നും എന്നാല്‍ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു എന്നും പ്രിയങ്ക് ചോപ്ര പിന്നീട് വിശദീകരിച്ചു. 


“അവര്‍ (കൊണ്ടെ നാസ്റ്റ്) ഈ ഫോട്ടോ ഷൂട്ടിന് വേണ്ടി പ്രത്യേകമായി തയ്യാറാക്കിയ ടി-ഷര്‍ട്ടാണ്. ഇപ്പോള്‍ ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുന്ന അഭയാര്‍യാര്‍ത്ഥി ഭീതിയെ അവതരിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത് എന്നാണ് മാഗസിന്‍ ടീം തന്നോടു പറഞ്ഞത്”, പ്രിയങ്ക ചോപ്ര എന്‍ ഡി ടി വീക്ക് നല്കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞു

ട്വിറ്റര്‍ ഉപയോക്താക്കള്‍ ടി ഷര്‍ട്ടിലെ വാക്കുകള്‍   “COMPASSION“, “EMPATHETIC” and “INCLUSIVE” എന്ന രീതിയില്‍ മാറ്റുകയും “OFFENSIVE” എന്ന വാക്ക് ചുവന്ന മഷികൊണ്ട് വെട്ടാതെ കൊടുക്കുകയും ചെയ്താണ് പ്രതിഷേധം അറിയിച്ചത്. 

അതിര്‍ത്തികള്‍ തുറക്കുകയും മതിലുകള്‍ തകര്‍ക്കുകയും ചെയ്യുന്നതിലൂടെ പുതു ലോകം കണ്ടെത്താമെന്നും അത് നമ്മുടെ ഹൃദയത്തെയും മനസിനെയും തുറസാക്കുമെന്നുമാണ് തങ്ങള്‍ വിശ്വസിക്കുന്നത് എന്നായിരുന്നു  കൊണ്ടെ നാസ്റ്റ് ട്രാവലര്‍ വിവാദവുമായി ബന്ധപ്പെട്ട് വിശദീകരിച്ചത്. 

ഏറ്റവും സ്വാധീന ശക്തിയുള്ള 100 പേരില്‍ ഒരാളായി ടൈം മാഗസിന്‍ തെരഞ്ഞെടുത്ത പ്രിയങ്ക ചോപ്ര യുനിസെഫിന്റെ അംബാസഡര്‍ കൂടിയാണ്. 

This post was last modified on December 27, 2016 4:52 pm