X

നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു; മുഖ്യമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ്

എഫ്‌ഐആറിലെ വിവരങ്ങള്‍ മറച്ചുവച്ച മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷം നിയമസഭയില്‍ അവകാശലംഘന നോട്ടീസ് നല്‍കി. എറണാകുളം മഹാരാജസ് കോളേജ് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിലെ അടച്ചിട്ട മുറിയില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്ത സംഭവത്തില്‍ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

പി ടി തോമസും ഹൈബി ഈഡനുമാണ് നോട്ടീസ് നല്‍കിയത്. എഫ്‌ഐആറിലെ വിവരങ്ങള്‍ മറച്ചുവച്ച മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. പിടിച്ചെടുത്തത് വാര്‍ക്കപ്പണിക്ക് ഉപയോഗിക്കുന്ന സാമഗ്രികളാണെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരുന്നു. ഇത് പോലീസ് അന്വേഷണത്തെ സ്വാധീനിക്കാനാണെന്നും ആരോപണം ഉയര്‍ന്നിരുന്നു.

This post was last modified on May 10, 2017 2:49 pm