X

ഡേവിഡ് കാമറോണ്‍ വീണ്ടും ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക്

ബ്രിട്ടീഷ് പൊതുതെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം ഉറപ്പിച്ച് ഡേവിഡ് കാമറോണ്‍ വീണ്ടും പ്രധാനമന്ത്രിയാകും. 650 സീറ്റുകളില്‍ 323 സീറ്റുകള്‍ കാമറോണിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേടി. പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി ജയിച്ച സീറ്റുകളുടെ എണ്ണം 228 ആയി കുറഞ്ഞു. 2010-ല്‍ അവര്‍ 256 സീറ്റുകളില്‍ വിജയിച്ചിരുന്നു. സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടിക്ക് 56 സീറ്റുകള്‍ ലഭിച്ചു. 2010-ല്‍ കേവല ഭൂരിപക്ഷം ലഭിക്കാതിരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ സര്‍ക്കാരുണ്ടാക്കാന്‍ സഹായിച്ച ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ട് ഇത്തവണ എട്ടു സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. 302 സീറ്റുകള്‍ ഉണ്ടായിരുന്ന കണ്‍സര്‍വേറ്റീവുകളെ അധികാരത്തില്‍ നിലനിര്‍ത്തിയത് 56 സീറ്റുകള്‍ ഉണ്ടായിരുന്ന ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയായിരുന്നു.

This post was last modified on December 27, 2016 2:57 pm