X

ബിഎസ്എഫ് വിമാനം തകര്‍ന്നു വീണു പത്തു മരണം

അഴിമുഖം പ്രതിനിധി

ബിഎസ്എഫ് വിമാനം തകര്‍ന്നുവീണു പത്തു പേര്‍ മരിച്ചു. ഡല്‍ഹിയിലെ സെക്ടര്‍ എട്ട് ദ്വാരകയിലെ ബഗ്‌ഡോള ഗ്രാമത്തില്‍ ഇന്നു രാവിലെ 9.50 ഓടുകൂടിയായിരുന്നു അപകടം ഉണ്ടായത്. പത്തുപേരുണ്ടായിരുന്നു വിമാനത്തില്‍. മൂടല്‍മഞ്ഞാണ് അപകടത്തിനു കാരണമെന്നു പ്രാഥമിക നിഗമനം.

9.45 ഓടുകൂടി റാഞ്ചിയിലേക്കു പോകുന്നതിനായി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്നും പറന്നുയരുന്നതിനിടയില്‍ ഒരു മതിലില്‍ തട്ടിയാണ് വിമാനം തകര്‍ന്നുവീഴുന്നത്. ഈ സമയത്ത് അന്തരീക്ഷത്തില്‍ പടര്‍ന്നിരുന്ന മൂടല്‍മഞ്ഞ് വിമാനത്തിന്റെ ഗതി മനസ്സിലാക്കുന്നതിനു തടസ്സമായതെന്നു കരുതുന്നു. ബിഎസ്എഫ് ചാര്‍ട്ടര്‍ ചെയ്ത വിമാനം ആയിരുന്നു ഇത്. സൂപ്പര്‍കിംഗ് എയര്‍ ക്രാഫ്റ്റ് വിഭാഗത്തില്‍പ്പെട്ട ഈ വിമാനത്തില്‍ മൂന്നു ഡെപ്യൂട്ടി കമാന്‍ഡര്‍മാരും ഏഴു സാങ്കേതിക വിദഗ്ധരുമായിരുന്നു ഉണ്ടായിരുന്നത്. കത്തിവീണ വിമാനത്തിലെ തീയണയ്ക്കുന്നതിനായി പതിനഞ്ച് അഗ്നിശമന യൂണിറ്റുകള്‍ സംഭവസ്ഥലത്തുണ്ടായിരുന്നു.

This post was last modified on December 27, 2016 3:32 pm