X

50 രൂപയ്ക്ക് ത്രീ ജി വേഗതയില്‍ 20 ജിബി ഡാറ്റയുമായി ബി എസ് എന്‍ എല്‍

അഴിമുഖം പ്രതിനിധി

കുറഞ്ഞ ചെലവില്‍ ത്രിജി ഇന്റര്‍നെറ്റ് വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ബി എസ് എന്‍ എല്‍. 50 രൂപയ്ക്ക് 20 ജിബി ഡാറ്റയാണ് ത്രീജി വേഗതയില്‍ ബി എസ് എന്‍ എല്‍ വാഗ്ദാനം ചെയ്യുന്നത്.

ഇന്റര്‍നെറ്റ് ഡാറ്റ നിരക്ക് യുദ്ധത്തില്‍ മേല്‍ക്കൈ നേടാനാണ് ബി എസ് എന്‍ എല്‍ ശ്രമം. ഈ പദ്ധതി നാല് സുഹൃത്തുക്കളുമായി പങ്കുവയ്ക്കാമെന്നും ബി എസ് എന്‍ എല്‍ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിലെവിടെ ഉള്ളവരുമായും ഡാറ്റാ പങ്കുവയ്ക്കാം. ഒരാള്‍ പണം നല്‍കിയാല്‍ മതിയാകും.

ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് പ്രചോദനം നല്‍കാനാണ് കുറഞ്ഞ നിരക്കില്‍ നല്‍കുന്നത്. ഒരു ജിബി ഡാറ്റയ്ക്ക് ശരാശരി 200 രൂപയാണ് സ്വകാര്യ കമ്പനികള്‍ ഈടാക്കുന്നത്. അവര്‍ ഡാറ്റാ നിരക്ക് കുറയ്ക്കാന്‍ നിര്‍ബന്ധിതരാകും.

This post was last modified on December 27, 2016 4:04 pm

Related Post
Leave a Comment