X
    Categories: കേരളം

അരി പഞ്ചസാരയടക്കം സകലതിനും വിലകൂടും

അഴിമുഖം പ്രതിനിധി

പുതിയ ബജറ്റോടെ സംസ്ഥാനത്ത് അരിയുടേയും പഞ്ചസാരയുടേയുമടക്കം അവശ്യ സാധനങ്ങള്‍ക്ക് വില കൂടും. അരി അരി ഉത്പന്നങ്ങള്‍, ഗോതമ്പ്,സൂചി, മൈദ, ആട്ട, റവ, പ്ലാസ്റ്റിക് ചൂല്‍ , മോപ്പ് എന്നിവയ്ക്കാണ് പ്രധാനമായും വില കൂടുക. കൂടാതെ പെട്രോള്‍ ഡീസല്‍ എന്നിവയുടെ വിലയും ഉയരും. വില്‍പന നികുതി ഉയര്‍ത്തിയതിനാലാണിത്. പെട്രോള്‍ ഡീസല്‍ എന്നിവയുടെ മേല്‍ അധിക വില്പന നികുതിയായി ലിറ്ററിന് ഒരു രൂപ നിരക്കില്‍ നിശ്ചിത തീരുവ ചുമത്തുന്നതിനാണ് തീരുമാനം.

അരി ഉത്പന്നങ്ങള്‍, ഗോതമ്പ്, സൂചി എന്നിവക്ക് 5 ശതമാനമാണ് നികുതി വര്‍ദ്ധിപ്പിക്കുന്നത്. ഇവയില്‍ നിന്ന് 110 കോടിയുടെ അധികവരുമാനമുണ്ടാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. പഞ്ചസാരക്ക് രണ്ട് ശതമാനം വില്പന നികുതിയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ 100 കോടി രൂപയുടെ അധികവരുമാനവും ലക്ഷ്യമിടുന്നു.

വെളിച്ചെണ്ണ, പ്ലാസ്റ്റിക് കപ്പ്, കളിപ്പാട്ടങ്ങള്‍, ഫ്‌ലക്‌സ് ബോര്‍ഡുകള്‍, എന്നിവക്കും വില ഉയരും

This post was last modified on December 27, 2016 2:51 pm