X

15,500 കോടി രൂപ കടം: പാപ്പരായി പ്രഖ്യാപിക്കണമെന്ന് എയര്‍സെല്‍

വായ്പ നല്‍കിയവരുമായി ധാരണയിലെത്താന്‍ കഴിഞ്ഞ സെപ്തംബര്‍ മുതല്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നും ഫലം കണ്ടിരുന്നില്ല

തങ്ങളെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ടെലികോം സേവന ദാതാക്കളായ എയര്‍സെല്‍ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിനെ സമീപിക്കാനൊരുങ്ങുന്നു. നിലവില്‍ 15,500 കോടി രൂപയുടെ വായ്പയാണ് കമ്പനിയ്ക്കുള്ളത്.

വായ്പ നല്‍കിയവരുമായി ധാരണയിലെത്താന്‍ കഴിഞ്ഞ സെപ്തംബര്‍ മുതല്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നും ഫലം കണ്ടിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് കമ്പനി ലോ ട്രിബ്യൂണലിനെ സമീപിക്കുന്നത്. മലേഷ്യ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മാക്‌സിസാണ് എയര്‍സെല്ലിന്റെ മാതൃസ്ഥാപനം. കൂടുതല്‍ പണം മുടക്കി സ്ഥാപനം മുന്നോട്ട് കൊണ്ടുപോകേണ്ടെന്ന് ഇവര്‍ തീരുമാനിച്ചതോടെയാണ് എയര്‍സെലിന് വായ്പ തിരിച്ചടയ്ക്കാന്‍ സാധിക്കാതെ വന്നത്.

കഴിഞ്ഞയാഴ്ച മുതല്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് കമ്പനി നിര്‍ത്തി വച്ചിരിക്കുകയാണ്.

This post was last modified on February 19, 2018 1:50 pm