X

കര്‍ഷകര്‍ക്ക് ആശ്വസം നല്‍കുന്ന കേന്ദ്രബജറ്റ് ; കര്‍ഷകര്‍ക്ക് 6000 രൂപ അക്കൗണ്ടില്‍ ലഭ്യമാക്കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി

കര്‍ഷകര്‍ക്ക് 6000 രൂപ അക്കൗണ്ടില്‍ ലഭ്യമാക്കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ചു.

പൊതുതിരഞ്ഞെടുപ്പിനു മുന്‍പുള്ള ഇടക്കാല ബജറ്റില്‍ കര്‍ഷകര്‍ക്ക് ആശ്വസം നല്‍കുന്ന പ്രഖ്യാപനവുമായി മോദി സര്‍ക്കാര്‍. കര്‍ഷകര്‍ക്ക് 6000 രൂപ അക്കൗണ്ടില്‍ ലഭ്യമാക്കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ചു.

രാജ്യത്തെ 12 കോടി കര്‍ഷകര്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. മൂന്ന് ഗഡുക്കളായാണ് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ലഭ്യമാക്കുക. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ മുഴുവന്‍ ചിലവും വഹിക്കും. ഓരോ വര്‍ഷവും ഇതിനായി 75,000 കോടി രൂപ ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്. രണ്ട് ഹെക്ടറില്‍ കുറവ് ഭൂമിയുള്ള കര്‍ഷകരാണ് ഈ പദ്ധതിയില്‍ വരിക.

2018 ഡിസംബര്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാവും പദ്ധതി നടപ്പാക്കുക. കര്‍ഷക രോഷം ശക്തമായ സാഹചര്യത്തില്‍ ബജറ്റില്‍ കൂടുതല്‍ കാര്‍ഷിക പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന് നേരത്തേ അറിച്ചിരുന്നു.