X

സംസ്ഥാനത്തിന്റെ സാമ്പത്തിക നില പരുങ്ങലിലെന്ന് സിഎജി

അഴിമുഖം പ്രതിനിധി

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരുങ്ങലിലെന്നു സിഎജി റിപ്പോര്‍ട്ട്. 2013-14ലെ കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ടിലാണ് സംസ്ഥാനത്തിന്റെ ദയനീയ സാമ്പത്തിക സ്ഥിതി വരച്ചുകാട്ടുന്നത്. റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്തു വച്ചു. ചെലവുകള്‍ വലിയതോതില്‍ വര്‍ധിക്കുകയും വരവു കുറയുകയും ചെയ്തതാണ് ഇതിനു കാരണം. കടമെടുത്താണു നിത്യചെലവുകള്‍ നടത്തുന്നത്. റവന്യു വരവില്‍ 5789 കോടി രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ റവന്യൂ ചെലവ് 13 ശതമാനം വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കടമെടുക്കുന്ന തുക കൊണ്ടാണ് സംസ്ഥാനത്തിന്റെ നിത്യ ചെലവുകള്‍ നടന്നുപോകുന്നത്. എന്നാല്‍ ഇതിന്റെ പകുതിപോലും വികസനകാര്യങ്ങള്‍ക്കു ചെലവഴിക്കാന്‍ സാധിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ശമ്പളം പെന്‍ഷന്‍ എന്നിവയ്ക്കാണു കൂടുതല്‍ തുകയും വിനിയോഗിക്കുന്നത്. എക്‌സൈസ് വകുപ്പിനെതിരെയും റിപ്പോര്‍ട്ടില്‍ കടുത്ത വിമര്‍ശനമുണ്ട്. എക്‌സൈസ് വകുപ്പില്‍ നികുതി വെട്ടിപ്പു നടക്കുന്നുണ്ടെന്നും ഫീസ് കൃത്യമായി പിരിച്ചെടുക്കുന്നതില്‍ വീഴ്ച വന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

This post was last modified on December 27, 2016 2:51 pm