X

കാക്കയ്ക്കറിയാം ഇതാണ് ബെസ്റ്റ് ടൈമെന്ന്! ഇന്നത്തെ ഇന്ത്യയെ കാര്‍ട്ടൂണിസ്റ്റുകള്‍ വരച്ചിടുന്നതിങ്ങനെ

ഇന്ത്യ ഭയപ്പെടുത്തുന്നൊരു കറുത്തഫലിതമാവുകയാണോ?

കന്നുകാലി വില്‍പ്പനയിലും കശാപ്പിലും നിയന്ത്രണം കൊണ്ടുവന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരേ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ അരങ്ങേറുകയാണ്. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പശുവിന്റെ പേരില്‍ ഒട്ടേറെ അനിഷ്ടസംഭവങ്ങള്‍ രാജ്യത്ത് നടന്നുവരികയാണ്. സ്വയംപ്രഖ്യാപിത ഗോ സംരക്ഷക സംഘങ്ങള്‍ നിരവധി പേരെ ഇതിനകം മര്‍ദ്ദിച്ചു കൊന്നു. പലരെയും ക്രൂരമായി തല്ലച്ചതച്ചു. ഇതിനിടയിലേക്കാണ് പുതിയ ഉത്തരവും വന്നിരിക്കുന്നത്. ഇത് സാഹചര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കുമെന്ന ഭയമാണ് എല്ലാവര്‍ക്കും. എന്നാല്‍ ഒരുകൂട്ടര്‍ സമകാലീന ഇന്ത്യയുടെ സാഹചര്യങ്ങള്‍ ചിരിക്കുള്ള വകയായി കാണുകയാണ്. അവര്‍ വേറാരുമല്ല, ഇവിടെയുള്ള കാര്‍ട്ടൂണിസ്റ്റുകള്‍ തന്നെ. പക്ഷേ ഒന്നുണ്ട്, പരിഹാസത്തോളം ശക്തിയുള്ള വിമര്‍ശനം ഇല്ല… ഈ കറുത്തഫലിതങ്ങള്‍ അത് തെളിയിക്കുന്നുണ്ട്‌…


This post was last modified on May 31, 2017 9:27 pm