X

ഫോണ്‍കെണി; എ കെ ശശീന്ദ്രനെതിരേ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്

തനിക്കു പറയാനുള്ളത് പറയാന്‍ അവരം കിട്ടിയെന്നു ശശീന്ദ്രന്‍

ഫോണ്‍ കെണി വിവാദത്തില്‍ മുന്‍ ഗതാഗത മന്ത്രി എ കെ ശശീന്ദ്രനെതിരേ കേസ്. തിരുവനന്തപുരം സിജെഎം കോടതിയാണു കേസ് എടുത്തിരിക്കുന്നത്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്. മാധ്യമപ്രവര്‍ത്തകയുടെ പരാതിയിലാണ് കേസ്.ജൂലൈ 28 നു ശശീന്ദ്രന്‍ കോടതിയില്‍ നേരിട്ട് ഹാജരാകണം.

അതേസമയം കേസ് എടുത്തെന്ന ചോദ്യത്തില്‍ പ്രതികരിച്ച ശശീന്ദ്രന്‍ തനിക്കു പറയാനുള്ളത് കേള്‍ക്കാന്‍ കോടതി അവസരം തന്നിരിക്കുകയാണെന്നും ഏത് അന്വേഷണത്തോട് സഹകരിക്കുമെന്നും പറഞ്ഞു.

ഗതാഗത മന്ത്രിയായിരുന്ന സമയത്ത് ഫോണിലൂടെ അശ്ലീല സംഭാഷണം നടത്തിയെന്നതാണു കേസിനാധാരമായ പരാതി. മംഗളം ചാനല്‍ പുറത്തുവിട്ട ഈ സംഭാഷണം എ കെ ശശീശന്ദ്രന്‍ തന്റെയരികില്‍ പരാതിയുമായി എത്തിയ ഒരു വീട്ടമ്മയോട് ലൈംഗികത കലര്‍ന്നരീതിയില്‍ സംഭാഷണം നടത്തുന്നതിന്റെ ഫോണ്‍ സംഭാഷണം എന്ന പേരിലായിരുന്നു. ഇതു പിന്നീട് ചാനല്‍ നടത്തിയ ഹണിട്രാപ് ആണെന്നും ചാനല്‍ ഏര്‍പ്പെടുത്തിയ മാധ്യമപ്രവര്‍ത്തകയുമായാണു മന്ത്രി സംസാരിച്ചതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ മംഗളം ചാനല്‍ സിഇഒ അജിത്കുമാര്‍ അടക്കമുള്ള ചാനല്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുശേഷമാണ് ഇപ്പോള്‍ മുന്‍മന്ത്രിക്കെതിരേ കേസ് എടുത്തിരിക്കുന്നത്.

This post was last modified on May 29, 2017 12:05 pm