X

എംഎല്‍എമാരെ തട്ടിക്കൊണ്ടുപോയെന്ന പരാതി ശശികലയ്‌ക്കെതിരെ കേസെടുത്തു

നിയമസഭാകക്ഷി നേതാവ് എടപ്പാടി പളനി സാമിക്കെതിരെയും കേസെടുത്തിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ എംഎല്‍എമാരെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വികെ ശശികലയ്ക്കെതിരെ കേസെടുത്തു. നിയമസഭാകക്ഷി നേതാവ് എടപ്പാടി പളനി സാമിക്കെതിരെയും കേസെടുത്തിട്ടുണ്ട്. കൂവത്തൂര്‍ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ എംഎല്‍എമാരെ തട്ടിക്കൊണ്ടുപോയി പാര്‍പ്പിച്ചിരിക്കുന്നതായാണ് പരാതി.

കൂവത്തൂര്‍ പൊലീസാണ് കേസെടുത്തത്. സ്ഥലം എസ് പി അടക്കമുള്ള ഉദ്യോഗസ്ഥര്‍ റിസോര്‍ട്ടിലെത്തിയിട്ടുണ്ട്. അനധി സ്വത്ത് സമ്പാദന കേസിലെ ശിക്ഷ സുപ്രീംകോടതി ശരിവയ്ക്കുകയും ഉടന്‍ കീഴടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ ശശികല ബംഗളൂരുവിലേയ്ക്ക് പോയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് തട്ടിക്കൊണ്ടുപോകലിന് കേസെടുത്തിരിക്കുന്നത്.

Related Post
Leave a Comment