X

സര്‍വ്വകഷി യോഗത്തില്‍ കാവേരി ജലം വിട്ടുകൊടുക്കേണ്ട എന്ന് തീരുമാനിച്ചു

അഴിമുഖം പ്രതിനിധി

തമിഴ്നാടിന് വെള്ളം വിട്ടുനല്‍കാത്തതിനാല്‍ സുപ്രീംകോടതി അന്ത്യശാസനം നല്‍കിയതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ കൂടിയ സര്‍വ്വകഷി യോഗത്തില്‍ കാവേരി ജലം വിട്ടുകൊടുക്കേണ്ട എന്ന് തീരുമാനിച്ചു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വിളിച്ചു ചേര്‍ത്ത സര്‍വ്വകഷി യോഗത്തിലാണ് തീരുമാനം എടുത്തത്. കാവേരി മാനേജ്‌മെന്റ് ബോര്‍ഡില്‍ പങ്കാളികളാവേണ്ടെന്നും സര്‍വ്വകഷി യോഗത്തില്‍ തീരുമാനിച്ചു.

അതെസമയം തമിഴ്നാടിന് വെള്ളം വിട്ടുനല്‍കാത്തതിനാല്‍ കര്‍ണാടകക്ക് സുപ്രീംകോടതി അന്ത്യശാസനം നല്‍കിയതിനെതിരെ മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ നിരാഹാര സമരം തുടങ്ങി. കാവേരി നദി ജല തര്‍ക്കത്തെ തുടര്‍ന്ന് 6000 ഘനയടി വെള്ളം വിട്ടുകൊടുക്കാന്‍ കര്‍ണാടകയോട് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് പാലിക്കാത്തതിനാലാണ് സുപ്രീംകോടതി അന്ത്യശാസനം നല്‍കിയത്.

കാവേരി തര്‍ക്കം 1893 ല്‍ തുടങ്ങിയതാണെന്നും 130 വര്‍ഷമായി ഇതിന്റെ ദുരിതം കര്‍ണാടക അനുഭവിക്കുകയാണെന്നും ഗൗഡ വ്യക്തമാക്കി. സുപ്രീംകോടതി വിധി കര്‍ണാടകക്കുള്ള മരണപത്രമാണെന്ന് ആരോപിച്ചു ദേവഗൗഡ കര്‍ണാടക നിയമസഭക്ക് മുന്നിലാണ് നിരാഹാരം തുടങ്ങിയിരിക്കുന്നത്.

കാവേരി വിഷയത്തില്‍ സുപ്രീംകോടതിയില്‍ നിന്നും നീതി ലഭിച്ചില്ലെന്നും തമിഴ്നാട്, കര്‍ണാടകയെ ഭയപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. നിരീക്ഷക സംഘം കര്‍ണാടകയും തമിഴ്നാടും സന്ദര്‍ശിക്കണമെന്നും ഈ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നും ദേവഗൗഡ ആവശ്യപ്പെട്ടു.

 

This post was last modified on December 27, 2016 2:26 pm