X

കാവേരി തര്‍ക്കം; കര്‍ണ്ണാടകയില്‍ റെയില്‍ ബന്ദ് ആരംഭിച്ചു

കാവേരി നദി വിഷയത്തില്‍ കര്‍ണ്ണാടകയില്‍ റെയില്‍ ബന്ദ് ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകീട്ടു ആറു വരെയാണ് ബന്ദ്. കാവേരി നദീജല പ്രശ്നത്തില്‍ സുപ്രീം കോടതി വിധിയെ തുടര്‍ന്നു ഉടലെടുത്ത സംഘര്‍ങ്ങള്‍ളുടെ  ഭാഗമായാണ് ഇന്നത്തെ റെയില്‍ ബന്ദ്‌. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീവണ്ടികള്‍ തടയുമെന്നു വിവിധ സംഘടനകള്‍ അറിയിച്ചു. സംഘര്‍ഷം തടയുന്നതിന്റെ ഭാഗമായി എല്ലാ റെയില്‍വെ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കിയതായി കര്‍ണാടക പോലീസ് അറിയിച്ചു.

ജനങ്ങള്‍ക്ക് സഹായം തേടാന്‍ ഹെല്‍പ് ലൈന്‍ നമ്പര്‍ സജ്ജമാക്കിയിട്ടുണ്ട്. നമ്പര്‍: 18004251363.

അതേ സംഘര്‍ഷം ആളിക്കത്തിയ ബംഗളൂരു നഗരം ഇപ്പോള്‍ ശാന്തമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും ഇന്നലെ തുറന്നു പ്രവര്‍ത്തിച്ചു. ഐ ടി സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിച്ചു തുടങ്ങി. എന്നാല്‍ തമിഴ് നാട്ടിലേക്കുള്ള വാഹന ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ല. 

This post was last modified on December 27, 2016 2:28 pm