X

ദേശീയ ഗെയിംസ് അഴിമതി; സിബിഐ അനൗദ്യോഗിക അന്വേഷണം തുടങ്ങി

അഴിമുഖം പ്രതിനിധി

ദേശീയ ഗെയിംസ് അഴിമതിയെക്കുക്കുറിച്ച് സിബിഐ അനൗദ്യോഗിക അന്വേഷണം തുടങ്ങി. സിബിഐ ചെന്നൈ ഓഫീസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഗെയിംസ് നടത്തിപ്പില്‍ വ്യാപക ക്രമക്കേട് നടക്കുന്നതായി ആരോപിച്ചാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തെത്തി വിവര ശേഖരണം നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ സിബിഐ ഫാക്ട് ഫൈന്റിംഗ് റിപ്പോര്‍ട്ട് തയ്യാറാക്കും. 

ദേശീയ ഗെയിംസില്‍ ഉയര്‍ന്നിട്ടുള്ള അഴിമതി അരോപണങ്ങളെക്കുറിച്ച് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തയ്യാറുണ്ടോ എന്ന മുന്‍ കായികമന്ത്രി കെ.ബി. ഗണേശ് കുമാര്‍ ഇന്ന് വെല്ലുവിളിച്ചിരുന്നു. ഗെയിംസ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട എം വിജയകുമാറിന്റെ കാലം മുതല്‍ അന്വേഷണ പരിധിയില്‍ കൊണ്ട് വരണം. അതിനു ശേഷം താനായിരുന്നു മന്ത്രി പിന്നീട് മുഖ്യമന്ത്രിയും, ഇപ്പോള്‍ തിരുവഞ്ചൂരും. ഈ കാലഘട്ടങ്ങളിലെ എല്ലാം അന്വേഷിക്കണം. ഏത് സമയത്താണ് അഴിമതി നടന്നിരിക്കുന്നത് എന്ന് അപ്പോള്‍ വ്യക്തമാകും എന്നും ഗണേശ് പറഞ്ഞു.

 

This post was last modified on December 27, 2016 2:41 pm