X

കേന്ദ്രമന്ത്രിസഭ അഴിച്ചു പണിയുന്നു; വിപുലീകരണം ഒരുവര്‍ഷത്തിനിടെ രണ്ടാം തവണ

അഴിമുഖം പ്രതിനിധി

കേന്ദ്രമന്ത്രിസഭ അഴിച്ചു പണിയുന്നതിന് പ്രധാനമന്ത്രി തയ്യാറെടുക്കുന്നു. അഴിച്ചുപണി അടുത്തയാഴ്ച ഉണ്ടായേക്കുമെന്നാണ് സൂചന. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിന് ഈ മാസം 20ന് തുടക്കമാകും. അതിന് മുന്നോടിയായി മന്ത്രിസഭാ പുന:സംഘടന പൂര്‍ത്തിയാക്കും. സര്‍ക്കാര്‍ അധികാരമേറ്റ് ഒരുവര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്‍പ് ഇത് രണ്ടാംതവണയാണ് കേന്ദ്രമന്ത്രിസഭ പുന:സംഘടിപ്പിക്കുന്നത്. മന്ത്രിമാരുടെ കഴിഞ്ഞ പത്ത് മാസത്തെ പ്രവര്‍ത്തനവും അഴിച്ചുപണിയില്‍ മാനദണ്ഡമാകും.

പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ച് ക്യാബിനറ്റ് മന്ത്രിമാര്‍ക്കും, പത്തോളം സഹമന്ത്രിമാര്‍ക്കും സ്ഥാനചലനമുണ്ടാകുമെന്നാണ് സൂചന. ഇതോടൊപ്പം പ്രായവും കണക്കിലെടുക്കും. ഇത് പ്രകാരം ന്യൂനപക്ഷ കാര്യ മന്ത്രി നജ്മ ഹെപ്തുള്ള, ചെറുകിട ഇടത്തരം വ്യവസായമന്ത്രി കല്‍രാജ് മിശ്ര എന്നിവര്‍ മന്ത്രിസഭയില്‍ നിന്ന് തെറിക്കും. എന്നാല്‍ പുറത്ത് പോകുന്ന നജ്മയെ ഗവര്‍ണര്‍ സ്ഥാനത്തേക്ക് കൊണ്ടുവരാനും ആലോചനയുണ്ട്.

ഇടഞ്ഞ് നില്‍ക്കുന്ന ശിവസേനയ്ക്കും, കശ്മീരിലെ പുതിയ സഖ്യകക്ഷി പിഡിപിക്കും പ്രാതിനിധ്യം നല്‍കിക്കൊണ്ടായിരിക്കും വിപുലീകരണം. ശിവസേനയില്‍ നിന്ന് ആനന്ദ് റാവു അഡ്‌സുളോ, അനില്‍ ദേശായി എന്നിവരുടെ പേരളാണ് പരിഗണനയിലുള്ളത്. പിഡിപിയില്‍ നിന്ന് മുസാഫര്‍ ഹുസൈന്‍ ബെയ്ഗ്, താരിഖ് ഹമീദ് കാരാ എന്നിവരുമാണ് ലിസ്റ്റിലുള്ളത്.

This post was last modified on December 27, 2016 2:53 pm