X

ആംനെസ്റ്റി ഇന്ത്യയുടെ ഫണ്ട് വരവ് തടയാന്‍ കേന്ദ്രത്തിന്റെ നീക്കം

അഴിമുഖം പ്രതിനിധി

രാജ്യദ്രോഹ കുറ്റം ചുമത്തിയതിനു പിന്നാലെ ആംനസ്റ്റി ഇന്ത്യയുടെ ഫണ്ട് വരവ് തടയാന്‍ കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. എഫ്.ആര്‍.സി.എ രജിസ്ട്രേഷനില്ലാത്ത സംഘടനകള്‍ക്ക് വിദേശ സംഭാവന നേരിട്ട് സ്വീകരിക്കാന്‍ പാടില്ല എന്ന നിയമത്തിന്റെ ബലത്തിലാണ് കേന്ദ്രം ആംനെസ്റ്റി ഇന്ത്യക്ക് എതിരെ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നത്. മുന്‍പ് ഇതിനുള്ള അനുമതി ഉണ്ടായിരുന്നെങ്കിലും സര്‍ക്കാര്‍ പുതുക്കി നല്‍കാത്തതിനാല്‍ സംഘടനയുടെ മേല്‍ നിയമനടപടികള്‍ എളുപ്പമാകും എന്നാണ് കേന്ദ്രം കരുതുന്നത്. 

രജിസ്ട്രേഷന് സംഘടന അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെയും അനുമതി ലഭിച്ചിട്ടില്ല. ബ്രിട്ടനില്‍നിന്നുള്ള മൂന്നു ലക്ഷം പൗണ്ട് സംഭാവനയില്‍ ഒരു ലക്ഷം പൗണ്ട് ടാക്സ് വെട്ടിപ്പുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു എന്‍.ജി.ഒയുടെ വകയാണെന്ന് ചൂണ്ടിക്കാട്ടിയാണ്  ആംനെസ്റ്റി ഇന്ത്യയുടെ അപേക്ഷ നിരസിച്ചത്.

 

This post was last modified on December 27, 2016 2:39 pm