X

ചക്കിട്ടപ്പാറയില്‍ ഖനനം നടത്താന്‍ കേരള സര്‍ക്കാര്‍ അനുമതി നല്കി

അഴിമുഖം പ്രതിനിധി

ഒട്ടേറെ വിവാദങ്ങളുടെയും പാരിസ്ഥിതികപ്രശ്‌നങ്ങളുടെ പേരിലുള്ള പ്രാദേശിക എതിര്‍പ്പുകളുടെയും പേരില്‍ ഖനനാനുമതി നിഷേധിക്കപ്പെട്ടിരുന്ന ചക്കിട്ടപ്പാറയില്‍ ഖനനം നടത്താന്‍ കേരള സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനത്തിന് എന്‍ഒസി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടക ആസ്ഥാനമായുള്ള സ്വകാര്യകമ്പനിയായ എംഎസ്പിഎല്‍ ഖനനം തുടങ്ങുന്നതിനായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം 22ന് മന്ത്രാലയം അപേക്ഷ പരിഗണിച്ചതായി അറിയുന്നു.

406.45 ഏക്കര്‍ ഭൂമിയില്‍ ഇരുമ്പയിര് ഖനനം നടത്തുന്നതിനാണ് കേരള സര്‍ക്കാര്‍ സ്വകാര്യ കമ്പനിക്ക് എന്‍ഒസി നല്‍കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ എന്‍ഒസി ഇല്ലാതെ ഇക്കാര്യത്തില്‍ സ്വകാര്യ കമ്പനികള്‍ക്ക് കേന്ദ്ര മന്ത്രാലയത്തെ സമീപിക്കാനാവില്ല.

എളമരം കരീം വ്യാവസായമന്ത്രിയായിരിക്കെ ഇവിടെ ഖനനം നടത്തുന്നതിനായി കോഴ വാങ്ങിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. കൂടാതെ പ്രാദേശികമായി ഖനനത്തിനെതിരെ സമരങ്ങളും ഉയര്‍ന്നുവന്നിരുന്നു. ഇവിടെ ഖനനം അനുവദിക്കുന്നത് വന്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് നേരത്തെ ഖനനാനുമതി നിഷേധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനെ മറികടന്നാണ് ഇപ്പോഴത്തെ തീരുമാനം.

This post was last modified on December 27, 2016 2:42 pm