X

നാടക ഗാനരചയിതാവും മാധ്യമപ്രവര്‍ത്തകനുമായ ചാത്തന്നൂര്‍ മോഹന്‍ അന്തരിച്ചു

അഴിമുഖം പ്രതിനിധി

കവിയും നാടകഗാനരചയിതാവും എഴുത്തുകാരനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായിരുന്നു ചാത്തന്നൂര്‍ മോഹന്‍ അന്തരിച്ചു.

കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ ഗ്രാമത്തില്‍ ജനിച്ച മോഹന്‍ കൊല്ലം ശ്രീനാരായണ കോളേജില്‍ നിന്ന് മലയാള സാഹിത്യത്തില്‍ എം എ ബിരുദം നേടി. 1979 മുതല്‍ 5 വര്‍ഷം മലയാള നാട് വാരികയില്‍ സബ് എഡിറ്റര്‍ ആയി പ്രവര്‍ത്തിച്ചു. 1984മുതല്‍ 26 വര്‍ഷം കേരള കൗമുദിയില്‍ പത്ര പ്രവര്‍ത്തകനായി ജോലി ചെയ്തു. നാടക ഗാനരചനാ രംഗത്ത് സജീവമായിരുന്ന മോഹന്‍ 2000, 2001 വര്‍ഷങ്ങളില്‍ മികച്ച നാടക ഗാന രചയിതാവിനുള്ള സംസ്ഥാന അവാര്‍ഡ് നേടി. കടലിരമ്പുന്ന ശംഖ് എന്ന കവിതാ സമാഹാരത്തിന് കെ ദാമോദരന്‍ അവാര്‍ഡ് ലഭിച്ചു. മറ്റ് കൃതികള്‍: ശിവകാമി, ഏകാന്ത പ്രണയത്തിന്റെ നൂറു വര്‍ഷങ്ങള്‍ (കവിതകള്‍), കെ പി അപ്പനെ കണ്ടു സംസാരിക്കുമ്പോള്‍, കഥകളും കടന്നു കാക്കനാടന്‍, (ലേഖനങ്ങള്‍) നക്ഷത്രക്കുന്നിലെ നാഗ മാണിക്യം (ബാല സാഹിത്യം).

അഴിമുഖത്തില്‍ ‘ആഴ്ച പുസ്തകം’ എന്ന പേരില്‍ പുസ്തക നിരൂപണ കോളം കൈകാര്യം ചെയ്തിരുന്നു.

ചാത്തന്നൂര്‍ മോഹന്റെ കോളം സന്ദര്‍ശിക്കാന്‍ ഈ ലിങ്ക് ഉപയോഗിക്കുക; http://www.azhimukham.com/news/1652/chathannoor-mohan-kp-appan-malayalam-literature-criticism

This post was last modified on December 27, 2016 4:11 pm