X

ചാവക്കാട് കൊലപാതകം: പ്രതിയും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും ഒരുമിച്ചുള്ള ഫോട്ടോ പുറത്ത്‌

അഴിമുഖം പ്രതിനിധി

കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്ന എ ഗ്രൂപ്പ് പ്രവര്‍ത്തകന്‍ എസി ഹനീഫ കൊല്ലപ്പെട്ട ചാവക്കാട്ട് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. 15 ദിവസത്തേയ്ക്കാണ് റൂറല്‍ എസ്പി നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ന് ഐ ഗ്രൂപ്പ് നടത്താനിരുന്ന പ്രതിഷേധ പ്രകടനം മന്ത്രി സി എന്‍ ബാലകൃഷ്ണന്റെ ഇടപെടലിനെ തുടര്‍ന്ന് മാറ്റിവച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഗോപപ്രതാപനെ സസ്‌പെന്‍ഡ് ചെയ്തില്‍ പ്രതിഷേധിച്ചാണ് ഐ ഗ്രൂപ്പ് പ്രതിഷേധ പ്രകടനം പദ്ധതിയിട്ടത്. അതേസമയം കേസില്‍ അറസ്റ്റിലായ ഷമീറും ഗോപപ്രതാപനും ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോ പുറത്തു വന്നു. കൊലപാതകത്തിന് ശേഷം ഗോപപ്രതാപന്റെ വാഹനത്തിലാണ് ഷമീര്‍ രക്ഷപ്പെട്ടതെന്ന് ആരോപണം ഉണ്ടായിരുന്നു. കേസിലെ പ്രതികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും നിക്ഷപക്ഷവും നീതിപൂര്‍വകവുമായ നടപടി എടുക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

This post was last modified on December 27, 2016 3:18 pm