X

വീണ്ടും വടി കൊടുത്ത് അടിവാങ്ങി ചേതന്‍ ഭഗത്

അഴിമുഖം പ്രതിനിധി

ലോകകപ്പില്‍ ഇന്ത്യയോടു പരാജയപ്പെട്ട പാകിസ്ഥാനെ ട്രോളാന്‍ ആയിരുന്നു ചേതന്‍ ഭഗത് ട്വീറ്റ് ചെയ്തത്. എന്നാല്‍ പതിവുപോലെ തന്നെ ഇത്തവണയും ട്രോള്‍ തിരിച്ചടിക്കുകയാണ് ഉണ്ടായത്. പൂര്‍വ്വപിതാക്കന്മാര്‍ വിഭജനത്തിനു വേണ്ടി നിര്‍ബന്ധം പിടിച്ചതിനാലാണ് ഈ ദിവസം നിങ്ങള്‍ക്ക് കാണേണ്ടി വന്നത് എന്നായിരുന്നു ചേതന്‍ ഭഗത്തിന്റെ ട്വീറ്റ്. പിന്നെയുണ്ടായത് ഇതിനുള്ള മറുപടികളുടെ പെരുമഴയായിരുന്നു. ട്വീറ്റിന് നുസ്ഹത് എസ് സിദ്ദിഖി എന്ന പാകിസ്ഥാന്‍ സ്വദേശി നല്‍കിയ മറുപടിയാണ്‌ ഇപ്പോള്‍ സോഷ്യല്‍ മീഡിയ കൊണ്ടാടുന്നത്. പൂര്‍വ്വപിതാക്കന്മാര്‍ വിഭജനത്തിനു വേണ്ടി നിര്‍ബന്ധം പിടിച്ചില്ലായിരുന്നെങ്കില്‍ നിങ്ങളോടൊപ്പം ഒരേ രാജ്യത്ത് ജീവിക്കേണ്ടി വന്നേനെ. അത് അംഗീകരിക്കാന്‍ പറ്റാത്തതാണ് എന്നായിരുന്നു മറുപടി.

  

This post was last modified on December 27, 2016 3:54 pm