X

അഭിപ്രായ സ്വാതന്ത്ര്യവും ദേശീയതയും ഒരുമിച്ചു പോകുമെന്ന് അരുണ്‍ ജെറ്റ്‌ലി

അഴിമുഖം പ്രതിനിധി

ബിജെപി അഭിപ്രായ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നുവെന്നും അഭിപ്രായ സ്വാതന്ത്ര്യവും ദേശീയതയും ഒരുമിച്ചു പോകുമെന്നും കേന്ദ്രമന്ത്രി അരുണ്‍ ജെറ്റ്‌ലി അറഞ്ഞു. ബിജെപിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിന്റെ രണ്ടാം ദിനം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടന ഭിന്നാഭിപ്രായം രേഖപ്പെടുത്താനുള്ള അവകാശം ജനങ്ങള്‍ക്ക് നല്‍കുന്നുണ്ടെന്നും എന്നലത് നശിപ്പിക്കാനുള്ള സ്വാതന്ത്ര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

ജെ എന്‍ യു എസ് യു പ്രസിഡന്റ് കനയ്യ കുമാറിന്റെ അറസ്റ്റും ഭാരത് മാതാ കി ജയ് മുദ്രാവാക്യം വിളിക്കുന്നതും രാഷ്ട്രീയ വിവാദങ്ങളായ സാഹചര്യത്തില്‍ ഈ വിശദീകരണം ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിവാദ വിഷയങ്ങളില്‍ വിവിധ ബിജെപി നേതാക്കള്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. എതിരഭിപ്രായം രേഖപ്പെടുത്തിയവരോട് രാജ്യം വിട്ടുപോകാനും അവര്‍ ആവശ്യപ്പെട്ടിരുന്നു.

ബിജെപി നയിക്കുന്നത് ദേശീയതയുടെ ആദര്‍ശമാണെന്ന് ജെറ്റ്‌ലി വിശദീകരിച്ചു. സാമ്പത്തിക, സാമൂഹിക ഉള്‍ക്കൊള്ളലും സാമൂഹിക നീതിയുമാണ് തങ്ങളുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

This post was last modified on December 27, 2016 3:54 pm