X

കോതമംഗലത്ത് സ്കൂള്‍ ബസ്സിനു മുകളില്‍ മരം വീണു അഞ്ച് കുട്ടികള്‍ മരിച്ചു

കോതമംഗലം വിദ്യാവികാസ് സ്കൂള്‍ബസ്സിനു മുകളില്‍ മരം വീണു അഞ്ചു കുട്ടികള്‍ മരിച്ചു.കനത്ത കാറ്റിലും മഴയിലും മരം കടപുഴകി വീണതിനെ തുടര്‍ന്നാണു ഈ ദാരുണമായ സംഭവം . ക്ലാസ് കഴിഞ്ഞ ശേഷം കുട്ടികളെ അവരവരുടെ വീടുകളില്‍ കൊണ്ട് വിടുന്നതിനിടെയാണ് ഇത് നടന്നത്.കൃഷ്ണേന്ദൂ,ജോഹന്‍,ഇഷാ സാറാ എല്‍ദോ,അമിന്‍,ഗൌരി എന്നീ കുട്ടികളാണ് മരിച്ചത്. സ്ഥലത്തെ രണ്ടു ഹോസ്പിറ്റലുകളില്‍ കുട്ടികളെ പ്രവേശിപ്പിച്ചുവെങ്കിലും വീണ മരത്തിനടിയില്‍ പെട്ടതിനാല്‍ കുട്ടികള്‍ മരണപ്പെടുകയായിരുന്നു.പതിനാല് കുട്ടികള്‍ ഉണ്ടായിരുന്നതില്‍ അഞ്ചു പേരാണ് മരിച്ചത് നാല് പേര്‍ക്ക് കാര്യമായ പരിക്കുകള്‍ ഇല്ലെങ്കിലും അഞ്ചു കുട്ടികള്‍ ഇപ്പോഴും സാരമായ പരിക്കുള്ളതിനാല്‍ ആശുപത്രിയില്‍ തന്നെയാണ്.

 

സംഭവ’സ്ഥലത്ത് ആദ്യം എത്തിയ നാട്ടുകാര്‍ കുട്ടികളെ വാഹനത്തില്‍ നിന്നും രക്ഷപ്പെടുത്തുവാന്‍ ശ്രമം നടത്തിയെങ്കിലും  മരം വലിപ്പമേറിയതായതിനാല്‍ രക്ഷാ പ്രവര്‍ത്തനം താമസിച്ചു. തുടര്‍ന്ന് ഫയര്‍ ഫോര്സും നാട്ടുകാരും ചേര്‍ന്നു നടത്തിയ രക്ഷാ പ്രവര്‍ത്തനത്തെ തുടര്‍ന്ന് മരച്ചില്ലകള്‍ വെട്ടി മാറ്റി കുട്ടികളെ ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു.  

 

അപകടത്തിനു കാരണമായ മരം വെട്ടിമാറ്റണമെന്നു പലപ്രാവശ്യം അധികൃതരോട് ആവശ്യപ്പെട്ടതാണെന്ന് നാട്ടുകാര്‍ പറയുന്നു.എന്നാല്‍ നടപടികള്‍ ഒന്നുമുണ്ടായില്ലെന്നും ,ഈ അപകടത്തിനു കാരണം അധികൃതരുടെ അനാസ്ഥയാണെന്നും കോതമംഗലം എംഎല്‍എ ഡോക്റ്റര്‍ ടിയു കുരുവിള ആരോപിച്ചു.

This post was last modified on December 27, 2016 3:14 pm