X

അഞ്ചു വയസ്സുകാരന്റെ മുഖം തെരുവ് നായ കടിച്ചെടുത്തു

അഴിമുഖം പ്രതിനിധി

തൃശൂര്‍ മാളയില്‍ ആറുവയസ്സുകാരന്റെ മുഖം തെരുവ് നായ കടിച്ചു കീറി. അഞ്ച് വയസ്സുകാരന്‍ ആയുസ്സിനെയാണ് പിന്തുടര്‍ന്നെത്തിയ തെരുവ് നായ ആക്രമിച്ചത്. കൂടെയുണ്ടായിരുന്ന മറ്റു വിദ്യാര്‍ഥികള്‍ക്കും കടിയേറ്റു. സ്കൂളില്‍ നിന്നും വീട്ടിലേക്ക് വരുന്ന വഴിയാണ് ഇവര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. പോയ്യ പഞ്ചായത്തിലെ അഴിഞ്ഞിത്തറ, കൃഷ്ണന്‍കോട്ട എന്നിവിടങ്ങളില്‍ ആണ് തെരുവ് നായ ആക്രമണം ഉണ്ടായത്. വിദ്യാര്‍ഥികള്‍ അടക്കം ആറു പേര്‍ക്കാണ് ഇതുവരെ പരിക്കേറ്റത്. ഇവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം തുശൂര്‍ മെഡിക്കല്‍ കൊളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

This post was last modified on December 27, 2016 2:38 pm