X

പാക് അധീന കാശ്മീരില്‍ ചൈനീസ് സൈന്യം

അഴിമുഖം പ്രതിനിധി

പാക് അധീന കാശ്മീരിലെ നിയന്ത്രണ രേഖയോട് ചേര്‍ന്നുള്ള പോസ്റ്റുകളില്‍ ചൈനയുടെ പട്ടാളക്കാരെ കണ്ടതായി റിപ്പോര്‍ട്ടുകള്‍. ലഡാക്കില്‍ ചൈനീസ് പട്ടാളം തുടര്‍ച്ചയായി അതിക്രമിച്ചു കയറിയെന്നുള്ള വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് പുതിയ സംഭവം.

വടക്കന്‍ കാശ്മീരിലെ നൗഗാം മേഖലയില്‍ അതിര്‍ത്തിയില്‍ പാകിസ്താന്റെ ഭാഗത്താണ് മുതിര്‍ന്ന ചൈനീസ് സൈനിക ഉദ്യോഗസ്ഥരെ ഇന്ത്യന്‍ സൈന്യം കണ്ടത്. നിയന്ത്രണ രേഖയ്ക്ക് സമീപം നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതിനായാണ് ചൈനീസ് സൈനിക ഉദ്യോഗസ്ഥര്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ ഇതേകുറിച്ച് പരിപൂര്‍ണ നിശബ്ദതയാണ് സൂക്ഷിക്കുന്നതെങ്കിലും അവര്‍ വിവിധ ഇന്റലിജന്‍സ് ഏജന്‍സികളെ തുടര്‍ച്ചയായി വിവരം ധരിപ്പിക്കുന്നുണ്ട്.

നേരത്തെ പാക് അധീന കശ്മീരിലെ ജലവൈദ്യുത നിലയങ്ങളുടെ നിര്‍മ്മാണത്തില്‍ ചൈനീസ് പട്ടാളം സഹായിച്ചിട്ടുണ്ട്.

This post was last modified on December 27, 2016 3:48 pm