X

ദു:ഖ വെള്ളിയാഴ്ച സൈബര്‍ ബന്ദ്, ആഹ്വാനം ചെയ്തിരിക്കുന്നത് സഭ

അഴിമുഖം പ്രതിനിധി

ഇന്നും ദുഖവെള്ളിയാഴ്ചയും സൈബര്‍ ബന്ദ്. ഉച്ചയ്ക്ക് ഒരു മണി മുതല്‍ രാത്രി ഒമ്പത് മണിവരെയാണ് ബന്ദ്. ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത് തലയോലപറമ്പിലെ സെന്റ് ജോര്‍ജ്ജ് ഇടവകയാണ്.

കുടുംബവുമായും പ്രാര്‍ത്ഥനയ്ക്കായും ചെലവഴിക്കേണ്ട സമയത്തിലേക്ക് സൈബര്‍ ലോകം അതിക്രമിച്ചു കയറിയതിനെ പ്രതിരോധിക്കുന്നതിനാണ് ഇടവക ഈ പുതിയ തന്ത്രം സ്വീകരിച്ചിരിക്കുന്നത്. ഇപ്പോള്‍ ക്രിസ്തീയ വിശ്വാസികള്‍ ക്രിസ്തുവിനെ കുരിശിലേറ്റിയതിന്റെ ഓര്‍മ്മ പുതുക്കുന്ന നാളുകളിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നത്.

ഇന്നാളുകളില്‍ വിശ്വാസികള്‍ നോമ്പെടുക്കുന്നതും സമയം പ്രാര്‍ത്ഥനാ ഭരിതമായി ചെലഴിക്കുന്നതും പതിവായിരുന്നു. ഇതിലേക്കാണ് ഇന്റര്‍നെറ്റ് കടന്നു കയറിയത്. അതിനാല്‍ മൊബൈലില്‍ നിന്നും ഇന്റര്‍നെറ്റില്‍ നിന്നും വിട്ടു നിന്ന് ആത്മീയകാര്യങ്ങളില്‍ വ്യാപരിക്കാനാണ്‌ സഭ വിശ്വാസികളെ ആഹ്വാനം ചെയ്തിരിക്കുന്നത്.

സാങ്കേതിക വിദ്യയുടെ മുന്നേറ്റം മനുഷ്യരുടെ സാമൂഹിക ജീവിതത്തില്‍ ഗുണപരമായ മാറ്റം ഉണ്ടായിട്ടുണ്ടെങ്കിലും അത് കുടുംബ ബന്ധങ്ങളെ ബാധിക്കുന്നതരത്തില്‍ പോലും ദുരുപയോഗം ചെയ്യുന്നതായി ഇടവകയിലെ പുരോഹിതനായ ഫാദര്‍ ജോണ്‍ പുതുവ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറയുന്നു.

അതേസമയം സാമൂഹിക മാധ്യമങ്ങളില്‍ നിന്നകനും മൊബൈല്‍ ഫോണ്‍ സ്വിച്ച ഓഫ് ചെയ്തും ബ്ലാക്ക് ഡേ ആചരിക്കണമെന്ന സഭാ നിര്‍ദേശം വിശ്വാസികള്‍ എങ്ങിനെ ഉള്‍ക്കൊള്ളുമെന്നതു കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. സഭാ തലവനായ ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ഏറ്റു പറഞ്ഞിട്ടു പോലും പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിടുന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരേ കുരിശു യുദ്ധം നടത്തുകയും കുന്നുകള്‍ ഇടിച്ചു മാറ്റി പള്ളികളും മറ്റു നിര്‍മാണ പ്രവര്‍തത്തനങ്ങളും നടത്തുകയും സഭാ നേതൃത്വം തന്നെ ചെയ്യുമ്പോള്‍ വിശ്വാസികളെ മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കല്‍ പോലുള്ള ആഹ്വാനങ്ങള്‍ ഏതു രീതിയില്‍ സ്വാധീനിക്കുമെന്നു പറയാനാവില്ല.

 

This post was last modified on December 27, 2016 3:48 pm