X

ദുല്‍ഖര്‍ ആരാണെന്ന് എനിക്ക് അറിയില്ലായിരുന്നു; അപര്‍ണ ഗോപിനാഥ്

ഡബ്ല്യുസിസി കേരളത്തിലെ വനിതകള്‍ക്കുവേണ്ടിയുള്ള സംഘടനയാണെന്നും അപര്‍ണ

എബിസിഡി എന്ന സിനിമയില്‍ അഭിനയിക്കാന്‍ എത്തുമ്പോള്‍ ദുല്‍ഖര്‍ സല്‍മാനെ തനിക്ക് അറിയില്ലായിരുന്നുവെന്ന് അഭിനേത്രി അപര്‍ണ ഗോപിനാഥ്. മാതൃഭൂമി ഓണ്‍ലൈനോട് സംസാരിക്കുകയായിരുന്നു അപര്‍ണ. എബിസിഡിയുടെ സമയത്ത് സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് ദുല്‍ഖര്‍ ഉണ്ടെന്നു പറഞ്ഞപ്പോള്‍ അദ്ദേഹമാരാണെന്ന് എനിക്കറിയില്ലായിരുന്നു. ഇന്നയാള്‍ ഇന്നയാളുടെ മകനാണെന്നൊന്നും എനിക്കറിയില്ല. ഞാനൊരു ‘സിനിമപ്രാന്തി’ അല്ല. സിനിമയിലാണെങ്കിലും നാടകത്തിലാണെങ്കിലും എന്റെ ജോലി അസ്വദിച്ച് ചെയ്യുക എന്നതാണ് എന്നെ സംബന്ധിച്ച് പ്രധാനം; അപര്‍ണ ഗോപിനാഥിന്റെ വാക്കുകള്‍.

താന്‍ എന്തുകൊണ്ട് ഡബ്ല്യുസിസിയില്‍ അംഗമാകുന്നില്ലെന്നതിനും അപര്‍ണ മാതൃഭൂമിയോട് മറുപടി പറയുന്നുണ്ട്. ഡബ്ല്യുസിസി കേരളത്തിലെ വനിതകളുടെയും അവരുടെ സംരക്ഷണത്തിനും വേണ്ടിയുള്ള സംഘടനയാണ്. താന്‍ ചെന്നൈയിലാണ് ജീവിക്കുന്നത്, കേരളത്തില്‍ വന്നു ജോലി ചെയ്യുന്നുവെന്നു മാത്രം. പുറത്തു നിന്നുള്ള ഒരാളല്ല ഇവിടെയുള്ളവര്‍ ശരിയാണോ തെറ്റാണോ എന്ന് നിര്‍ണയിക്കേണ്ടത്. അതുകൊണ്ടാണ് സംഘടനയുടെ ഭാഗമാകാത്തത്; ഇതായിരുന്നു അപര്‍ണയുടെ മറുപടി. ഡബ്ല്യുസിസി മഹത്തരമായ കാര്യങ്ങള്‍ ചെയ്യുന്ന സംഘടനയാണെന്നും താന്‍ സംഘടനയെ എതിര്‍ക്കുന്ന ആളല്ലെന്നും അപര്‍ണ കൂട്ടിച്ചേര്‍ക്കുന്നു.

This post was last modified on May 14, 2019 5:01 pm