X

അമല പോളിന്റെ വിലാസത്തിലെ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്ത്: ഒരു ബെന്‍സ് കാര്‍ കൂടി കണ്ടെത്തി

പുതുച്ചേരിയിലെ ഒരേ വിലാസത്തില്‍ നിരവധി ആഡംബര വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച് കേരളത്തില്‍ ഓടുന്നുണ്ടെന്ന്‌ മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തി

നടി അമല പോളിന്റെ വിലാസത്തില്‍ നടത്തിയ കൂടുതല്‍ ക്രമക്കേടുകള്‍ കണ്ടെത്തി. അമല വാടകയ്ക്ക് താമസിച്ചിരുന്നതായി വ്യാജരേഖ ഉണ്ടാക്കിയ പുതുച്ചേരിയിലെ വീടിന്റെ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത  മറ്റൊരു ബെന്‍സ് കാര്‍ കൂടി മാതൃഭൂമി ന്യൂസ് ചാനല്‍ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. പുതുച്ചേരി സെന്റ് തെരാസാസ് സ്ട്രീറ്റിലുള്ള ആറാം നമ്പര്‍ വീടിന്റെ അഡ്രസിലാണ് ഈ കാറും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കണ്ണൂരിലെ കരാറുകാരനായ അഖില്‍ പി വിയുടെ ഉടമസ്ഥതയിലുള്ള ലൈന്‍ പ്രൊജക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലാണ് വാഹനം പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം തനിക്ക് ഈ വിലാസത്തില്‍ വാടകക്കരാറും ജിഎസ്ടിയുമുണ്ടെന്നാണ് അഖില്‍ പറയുന്നത്. അപ്പോള്‍ അമല എവിടെയാണ് താമസിക്കുന്നതെന്ന മാതൃഭൂമി ചാനല്‍ പ്രതിനിധിയുടെ ചോദ്യത്തിന് അമല മുകളിലത്തെ നിലയിലും താന്‍ താഴത്തെ നിലയിലുമെന്നായിരുന്നു ഇയാളുടെ മറുപടി.

പുതുച്ചേരിയിലെ ഒരേ വിലാസത്തില്‍ നിരവധി ആഡംബര വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച് കേരളത്തില്‍ ഓടുന്നുണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.

This post was last modified on November 7, 2017 1:29 pm

Related Post
Leave a Comment