X

കോടികളുടെ കളക്ഷനല്ല, നല്ല സിനിമയുടെ അളവുകോലെന്ന് മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ ആരാധകരോട് പറയണം; ബി ഉണ്ണികൃഷ്ണന്‍

മലയാല സിനിമയുടെ പ്രതിസന്ധി ആരാധകര്‍ തമ്മിലുള്ള മത്സരവും പരിതാപകരമായ നിരൂപണങ്ങളുമാണെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. വില്ലന്‍ സിനിമയുടെ പ്രചാരാണാര്‍ത്ഥം മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഉണ്ണികൃഷ്ണന്റെ വിമര്‍ശനം.

ആരാധകര്‍ തമ്മില്‍ യുദ്ധാന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്നും നല്ല സിനിമയുടെ അളവുകോല്‍ ഇതല്ലെന്ന് മമ്മൂട്ടിയും മോഹന്‍ലാലും ദിലീപും പൃഥ്വിയും ആരാധകരോട് പറയണമെന്നുമാണ് ഉണ്ണികൃഷ്ണന്‍ അഭിമുഖത്തില്‍ പറയുന്നതെന്ന് മനോരമയിലെ റിപ്പോര്‍ട്ടില്‍ ഉണ്ട്. കോടികളുടെ കളക്ഷന്‍വച്ച് ഞാനോ നീയോയെന്ന നിലയിലാണ് മലയാള സിനിമയിലെ കാര്യങ്ങളുടെ പോക്ക്. ഇവിടെ ആരാധകര്‍ തമ്മിലുള്ള യുദ്ധാന്തരീക്ഷമുണ്ട്. ഉത്തരവാദിത്തപ്പെട്ട സംഘടനപ്രതിനിധിയെന്ന നിലയില്‍ ഈ അഴുക്കിനൊപ്പം നില്‍ക്കില്ലെന്നും ബി ഉണ്ണികൃഷ്ണന്‍.

വില്ലന്റെ സംവിധായകന്‍ മറ്റുപലരുമായിരുന്നെങ്കില്‍ ക്ലാസിക്ക് എന്നു പറയുമായിരുന്നുവെന്നും മലയാളത്തിലെ സമീപകാല സിനിമാനിരൂപണം പരിതാപകരമാണെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു.

Related Post
Leave a Comment