X

ആ കാലമൊക്കെ കഴിഞ്ഞു, വികസന വിരോധികളുടെ വിരട്ടല്‍ ഇനി നടക്കില്ല; മുഖ്യമന്ത്രി

ഗെയ്ല്‍ പൈപ്പ്‌ലൈന്‍ പദ്ധതിക്കെതിരേയുള്ള സമരത്തിന് മുഖ്യമന്ത്രിയുടെ പരോക്ഷ വിമര്‍ശനം

നാടിന്റെ വികസനത്തിന് ചിലര്‍ തടസം നില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസനവിരോധികളുടെ സമ്മര്‍ദ്ദത്തിനു സര്‍ക്കാര്‍ വഴങ്ങില്ല. വികസനവിരോധികളുടെ സമ്മര്‍ദ്ദത്തില്‍ പദ്ധതികള്‍ ഉപേക്ഷിക്കുന്ന കാലം കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗെയ്ല്‍ പൈപ്പ്‌ലൈന്‍ പദ്ധതിക്കെതിരേ സമരം നടക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശങ്ങള്‍. സംസ്ഥാനത്ത് വികസനം വരണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്.ചിലര്‍ വികസനത്തെ തടയുന്നു. ചില നിക്ഷിപ്ത കക്ഷികളാണ് ഇവരെ നയിക്കുന്നത്. ഇത്തരം വിരട്ടലുകള്‍ക്ക് വഴങ്ങുന്ന കാലം കഴിഞ്ഞെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

This post was last modified on November 5, 2017 8:54 am

Related Post
Leave a Comment