X

ബി ഉണ്ണികൃഷ്ണന് ദിലീപിന്റെ ഡേറ്റ്

ഫെഫ്ക ജനറൽ സെക്രട്ടറി കൂടിയായ ബി ഉണ്ണികൃഷ്ണന്റെ ചിത്രത്തിൽ നടൻ അഭിനയിക്കുന്നത് വലിയ ചർച്ചകൾക്ക് വഴി തെളിയിക്കാനിടയുണ്ട്.

ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ക്രിസ്മസിന് റീലിസ് ചെയ്യും എന്ന് റിപ്പോട്ടുകൾ. വില്ലന് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ നേരത്തെ പ്രചരിച്ചിരുന്നു. ഒക്ടോബറിലായിരുന്നു വില്ലന്‍ തിയേറ്ററുകളിലേക്കെത്തിയത്.സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. നിലവില്‍ പ്രശസ്ത ക്യാമറാമാന്‍ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന പ്രൊഫസര്‍ ഡിങ്കനിലാണ് ദിലീപ് അഭിനയിക്കുന്നത്. ആദ്യ രണ്ട് ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ ആര്‍ട്ട് വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്.

ബി ഉണ്ണികൃഷ്ണൻ -ദിലീപ് കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്ന ചിത്രം ഒരു ത്രില്ലർ ആയിരിക്കും എന്ന് സൂചനകൾ ഉണ്ട്. തമന്നയെ നായികയായി തീരുമാനിച്ചെങ്കിലും രണ്ടു കോടി പ്രതിഫലം ചോദിച്ചതിനാൽ തീരുമാനമെടുത്തിട്ടില്ല. ഇത് വരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിങ് ജൂലൈ 20 ന് ആരംഭിക്കും. അതേ സമയം ദിലീപിനെ അമ്മയിൽ തിരിച്ചെടുത്തതിന്റെ പേരിലുള്ള വിവാദങ്ങൾ നിലനിൽക്കെ ഫെഫ്ക ജനറൽ സെക്രട്ടറി കൂടിയായ ബി ഉണ്ണികൃഷ്ണന്റെ ചിത്രത്തിൽ നടൻ അഭിനയിക്കുന്നത് വലിയ ചർച്ചകൾക്ക് വഴി തെളിയിക്കാനിടയുണ്ട്.

This post was last modified on July 5, 2018 3:39 pm

Related Post
Leave a Comment