ഒരു ഇന്ത്യൻ പ്രണയകഥയ്ക്ക് ശേഷം സത്യന് അന്തിക്കാടും ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രമാണ് ‘ ഞാന്‍ പ്രകാശന്’, ഒരിടവേളക്ക് ശേഷം ശ്രീനിവാസൻ സത്യൻ അന്തിക്കാടിന് വേണ്ടി തൂലിക ചലിപ്പിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ജയറാം നായകനായ യാത്രക്കാരുടെ ശ്രദ്ധയ്ക്കാണ് ശ്രീനിവാസനും സത്യന് അന്തിക്കാടും അവസാനമായി ഒന്നിച്ചത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ പ്രകാശനായി എത്തുന്നത് ഫഹദ് ഫാസിലാണ്.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. പ്രകാശന് ഒരു കല്ല്യാണം കൂടുന്നതും ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്ത് മൃഷ്ടാനും സദ്യ തട്ടി കുറ്റം പറഞ്ഞ് മടങ്ങുന്നതുമാണ് ടീസറിലുള്ളത്. ടീസര്‍ പുറത്തിറങ്ങി 48 മണിക്കൂര്‍ പിന്നിടുമ്പോള്‍ 13 ലക്ഷത്തിലധികം പേരാണ് പ്രകാശന്റെ നാച്വറല്‍ ആക്ടിംഗ് വിസ്മയം കണ്ടിരിക്കുന്നത്.
വളരെ രസകരമായാണ് ഒരു മിനിറ്റും മൂന്നു സെക്കന്‍ഡും ദൈര്‍ഘ്യമുള്ള ടീസര്‍ ഒരുക്കിയിരിക്കുന്നത്. വിവാഹത്തില്‍ പങ്കെടുക്കുന്ന അസല്‍ മലയാളിയുടെ സ്വഭാവത്തെ ഹാസ്യത്തിലൂടെ ടീസറില്‍ ആവിഷ്കരിച്ചിരിക്കുന്നു.
നാട്ടുംപുറത്തുക്കാരനായ കഥപാത്രത്തെ അവതരിപ്പിക്കുന്ന ഫഹദിനെയാകും ചിത്രത്തില്‍ കാണാന്‍ കഴിയുക. ഒരു സാധാരണക്കാരന് ചെയ്യുന്ന പരദൂഷണവും ചേഷ്ടകളുമായിട്ടാണ് ടീസറില്‍ ഫഹദ് പ്രത്യക്ഷപ്പെടുന്നത്. അരവിന്ദന്റെ അതിഥികള്‍’, ‘ലവ് 24/7’ എന്നീ ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതയായ നിഖില വിമല്‍ ആണ് ചിത്രത്തിലെ നായിക. സലോമി എന്ന കഥാപാത്രത്തെയാണ് നിഖില അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഒരു പ്രധാന റോളില്‍ ശ്രീനിവാസനും എത്തുന്നുണ്ട്. ഗോപാല്‍ജി എന്നാണ് ശ്രീനിവാസന്റെ കഥാപാത്രത്തിന്റെ പേര്.
ഒരു ഇന്ത്യന്‍ പ്രണയകഥ’യെന്ന വിജയചിത്രത്തിനു ശേഷം സത്യന് അന്തിക്കാടും ഫഹദ് ഫാസിലും കൈകോര്‍ക്കുന്ന ചിത്രമാണ് ‘ഞാന്‍ പ്രകാശന്’. പതിനാറു വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമ എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. ഗസറ്റില്‍ പരസ്യം ചെയ്ത് പ്രകാശന് എന്ന പേര് ‘പി.ആര്.ആകാശ് ‘ എന്നു പരിഷ്കരിക്കുന്ന കഥാപാത്രമായാണ് ഫഹദ് എത്തുന്നത്. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറാമാന് എസ്.കുമാറാണ്. ഷാന്‍ റഹ്മാനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.