X

രഞ്ജി പണിക്കർ പ്രസിഡന്റ്: ഫെഫ്കക്ക് പുതിയ ഭരണസമിതി

ഇന്നലെ ചേർന്ന ജനറൽ ബോഡിയിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ പ്രസിഡന്റായി രൺജി പണിക്കറിനെ തെരഞ്ഞെടുത്തു. രഞ്ജി പണിക്കർ, ജി. എസ്. വിജയൻ, സലാം ബാപ്പു എന്നിവരുടെ നേതൃത്ത്വത്തിലുള്ള 2019 – 21 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെയാണ് യൂണിയൻ എതിരില്ലാതെ തിരഞ്ഞെടുത്തത്.
എറണാകുളം ടൗൺ ഹാളിൽ ഞായറാഴ്ച ചേർന്ന ജനറൽ ബോഡിയിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. രൺജി പണിക്കർ പ്രസിഡന്‍റായ യൂണിയനിൽ ജി എസ് വിജയൻ( ജനറൽ സെക്രട്ടറി ) സലാം ബാപ്പു ( ട്രഷറർ ) ജീത്തു ജോസഫ് ( വൈസ് പ്രസിഡന്റ് )  ഒ എസ് ഗിരീഷ്( വൈസ് പ്രസിഡന്റ് ), സോഹൻ സീനുലാൽ( ജോയിന്റ് സെക്രട്ടറി) ബൈജുരാജ് ചേകവർ ( ജോയിന്റ് സെക്രട്ടറി ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
സിബി മലയിൽ ,ബി ഉണ്ണികൃഷ്ണൻ , ഷാഫി , മാളു എസ് ലാൽ , രഞ്ജിത്ത് ശങ്കർ ,സിദ്ധാർത്ഥ ശിവ,ജി മാർത്താണ്ഡൻ ,ജയസൂര്യ വൈ എസ് , അരുൺ ഗോപി , ലിയോ തദേവൂസ്,മുസ്തഫ എം.എ, പി കെ ജയകുമാർ , ഷാജി അസീസ് , ശ്രീകുമാർ അരൂക്കുറ്റി എന്നിവർ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളാണ്.

Related Post
Leave a Comment