X

ഒടിയനും ലൂസിഫറിനും ശേഷം കുഞ്ഞാലി മരക്കാര്‍ ആയി മോഹൻലാൽ: ചിത്രം അടുത്ത വർഷം ഓണത്തിന് റിലീസ്

മമ്മൂട്ടി യെ നായകനാക്കി പ്രഖ്യാപിച്ച കുഞ്ഞാലി മരക്കാരനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തു വിട്ടട്ടില്ല. എന്നാല്‍ ചിത്രത്തില്‍ നിന്ന് സംവിധായകന്‍ സന്തോഷ് ശിവന്‍ പിന്മാറിയതായും റിപോര്‍ട്ടുണ്ട്.

ഓരിടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീം വീണ്ടും ഒന്നിക്കുന്നു. മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമയായ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും എത്തുന്നത്. ഒപ്പം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. പ്രണവ് മോഹന്‍ലാലും ചിത്രത്തിലുണ്ട്. അനി ശശിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. സിദ്ധാര്‍ത്ഥ് പ്രിയദര്‍ശനാണ് ഗ്രാഫിക്‌സ്. താരപുത്രന്‍മാരുടെയും താരപുത്രികളുടേയും ഒത്തുചേരലിന് കൂടിയാണ് സിനിമ സാക്ഷ്യം വഹിക്കുന്നത്.

ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര താരങ്ങള്‍ ചിത്രത്തിനായി അണിനിരക്കുന്നുണ്ടെന്നാണ് വിവരം. ഒടിയനും ലൂസിഫറിനും ശേഷമാണ് മോഹന്‍ലാല്‍ കുഞ്ഞാലിമരക്കാറായി വേഷമിടുന്നത്.

നേരത്തെ മമ്മൂട്ടിയെ നായകനാക്കി ഓഗസ്റ്റ് സിനിമാസ് കുഞ്ഞാലി മരക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ചിത്രം നീണ്ടു പോവുകയും ,ഉടനെ ചിത്രത്തിന്റെ വര്‍ക്കുകള്‍ തുടങ്ങിയില്ലെങ്കില്‍ താന്‍ കുഞ്ഞാലി മരക്കാര്‍ എന്ന സിനിമയുമായി മുന്നോട് പോകുമെന്നും പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. ഇതു ഏറെ ചര്‍ച്ചയാവുകയും മമ്മൂട്ടി മോഹന്‍ലാല്‍ ഫാന്‍സ് തമ്മില്‍ നവമാധ്യമങ്ങളില്‍ തര്‍ക്കങ്ങള്‍ ഉടെലെടുക്കുകയും ചെയ്തിരുന്നു.എന്നാല്‍ ഇപ്പോള്‍ മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ആദ്യ ഘട്ട ചിത്രികരണം ആരംഭിച്ചിട്ടുണ്ട്. ചിത്രത്തില്‍ ജോയിന്‍ ചെയ്തതായി മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഹൈദരാബാദിലെ ചിത്രത്തിന്റെ ലൊക്കേഷനില്‍ ആണ് താരം ഇന്നലെ എത്തിയത്.സിനിമയുടെ ലൊക്കേഷനിലെത്തിയ താരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മമ്മൂട്ടി യെ നായകനാക്കി പ്രഖ്യാപിച്ച കുഞ്ഞാലി മരക്കാരനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തു വിട്ടട്ടില്ല. എന്നാല്‍ ചിത്രത്തില്‍ നിന്ന് സംവിധായകന്‍ സന്തോഷ് ശിവന്‍ പിന്മാറിയതായും റിപോര്‍ട്ടുണ്ട്.

This post was last modified on December 17, 2018 3:38 pm